രാ​ജ​പു​രം ഹോ​ളി​ ഫാ​മി​ലി സ്കൂ​ളി​ൽ ഉ​ണ​ർ​വ് പ​ദ്ധ​തി
Saturday, July 20, 2019 1:39 AM IST
രാ​ജ​പു​രം: ഹോ​ളി​ഫാ​മി​ലി ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 2019-20 വ​ർ​ഷ​ത്തെ ഉ​ണ​ർ​വ് പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ഠ​ന​ത്തി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളെ വ്യ​ക്തി​കേ​ന്ദ്രീ​കൃ​ത പ​ഠ​ന​രീ​തി​യി​ലൂ​ടെ മി​ക​ച്ച നി​ല​വാ​ര​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​പ​ദ്ധ​തി ക​ഴി​ഞ്ഞ ര​ണ്ടുവ​ർ​ഷം ഈ ​സ്കൂ​ളി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​വ​രു​ന്നു​ണ്ട്.
കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ ഒ​എ​സ്എ​ച്ച് സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ഷെ​സി​ന്‍റെ സാ​മ്പ​ത്തി​ക​സ​ഹാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​ഞ്ച്, ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ൽ നി​ന്ന് പ്ര​ത്യേ​ക പ​രീ​ക്ഷ​യി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത 60 കു​ട്ടി​ക​ൾ​ക്കാ​ണ് ഈ ​പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.
കോ​ട്ട​യം ഒ​എ​സ്എ​ച്ച് സ​ന്യാ​സ ​സ​മൂ​ഹ​ത്തി​ന്‍റെ കൗ​ൺ​സല​ർ ഫാ. ​ജോ​സ് ക​ന്നു​വെ​ട്ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഷെ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഷി​ജി​ൻ പ​തി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഒ.​ജെ. മ​ത്താ​യി പ്ര​സം​ഗി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ന്തോ​ഷ് ജോ​സ​ഫ് സ്വാ​ഗ​ത​വും ഉ​ണ​ർ​വ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഒ.​എ. ഏ​ബ്ര​ഹാം ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ​ക്കാ​യി ഫാ. ​ജേ​ക്ക​ബ് പ​ല്ലൂ​ന്നി​യി​ൽ ക്ലാ​സെ​ടു​ത്തു.