സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Saturday, July 20, 2019 1:39 AM IST
മാ​ല​ക്ക​ല്ല്: ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് മാ​ല​ക്ക​ല്ല് യൂ​ണി​റ്റി​ന്‍റേ​യും മാ​വു​ങ്കാ​ൽ സ​ഞ്ജീ​വ​നി ഹോ​സ്പി​റ്റ​ലി​ന്‍റേ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ര​ണ്ടു വ​രെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും മ​രു​ന്നു​വി​ത​ര​ണ​വും ന​ട​ക്കും.
മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ എ​ല്ല് രോ​ഗ​വി​ദ​ഗ്ധ​ൻ, ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ, കു​ട്ടി​ക​ളു​ടെ​യും, സ്ത്രീ​ക​ളു​ടെ​യും രോ​ഗ വി​ദ​ഗ്ധ​ൻ തു​ട​ങ്ങി​യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കും. മാ​ല​ക്ക​ല്ല് ലൂ​ർ​ദ്ദ് മാ​താ ദേ​വാ​ല​യ വി​കാ​രി ഫാ. ​ബൈ​ജു എ​ടാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​സി​സി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ക​ടു​തോ​ടി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.