സ​ബ്‌​ജൂ​ണി​യ​ർ ഫു​ട്ബോ​ൾ: കാ​സ​ർ​ഗോ​ഡ് സെ​മി​യി​ൽ
Saturday, July 20, 2019 1:39 AM IST
തൃ​ക്ക​രി​പ്പൂ​ർ: കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന 39-ാംമ​ത് സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ര്‍ ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ കാ​സ​ർ​ഗോ​ഡ് സെ​മി​യി​ൽ. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ വ​യ​നാ​ടി​നെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ക്കു​ക​യും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളും ശ​ക്ത​രു​മാ​യ മ​ല​പ്പു​റ​ത്തെ 1-1ന് ​സ​മ​നി​ല​യി​ൽ ത​ള​യ്ക്കു​ക​യും ചെ​യ്ത് ഗോ​ൾ ശ​രാ​ശ​രി​യി​ൽ ഗ്രൂ​പ്പ്‌ ചാ​മ്പ്യ​ന്മാ​രാ​യാ​ണ് കാ​സ​ർ​ഗോ​ഡി​ന്‍റെ സെ​മി പ്ര​വേ​ശം. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു സെ​മി​ഫൈ​ന​ലി​ൽ കാ​സ​ർ​ഗോ​ഡ് തി​രു​വ​ന​ന്ത​പു​ര​ത്തെ നേ​രി​ടു​ം.

മേ​ട്ര​ണ്‍-​കം-​റ​സി​ഡ​ന്‍റ് ട്യൂ​ട്ട​ര്‍ ഒ​ഴി​വ്

കാ​സ​ർ​ഗോ​ഡ്: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ട്ടു പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ രാ​ത്രി​കാ​ല പ​ഠ​ന മേ​ല്‍​നോ​ട്ട ചു​മ​ത​ല​ക​ള്‍​ക്കാ​യി മേ​ട്ര​ണ്‍ കം ​റ​സി​ഡ​ന്‍റ് ട്യൂ​ട്ട​ര്‍​മാ​രെ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​തി​ന് ബി​രു​ദ​വും ബി​എ​ഡും ഉ​ള്ള​വ​രി​ല്‍ നി​ന്ന് അ​പേ​ക്ഷ​ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​യും അ​നു​ബ​ന്ധ​രേ​ഖ​ക​ളും കാ​സ​ർ​ഗോ​ഡ് സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ 26നു ​വൈ​കു​ന്നേ​രം നാ​ലി​ന​കം സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 04994 256162.