റാ​ണി​പു​ര​ത്ത് പ്ര​വേ​ശ​ന ഫീ​സ് വ​ർ​ധി​പ്പി​ക്കും
Sunday, July 21, 2019 1:40 AM IST
പ​ന​ത്ത​ടി: റാ​ണി​പു​രം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ വ​ന​ത്തി​ലേ​ക്ക് ട്ര​ക്കിം​ഗ് ന​ട​ത്തു​ന്ന​തി​നു​ള്ള പ്ര​വേ​ശ​ന ഫീ​സ് ആ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ വ​ർ​ധി​പ്പി​ക്കാ​ൻ വ​ന​സം​ര​ക്ഷ​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
മു​തി​ർ​ന്ന​വ​ർ​ക്ക് 50 രൂ​പ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 25 രൂ​പ​യു​മാ​ണ് പു​തി​യ നി​ര​ക്ക്. നി​ല​വി​ൽ ഇ​ത് 30 രൂ​പ​യും 15 രൂ​പ​യും ആ​യി​രു​ന്നു. സ​ന്ദ​ർ​ശ​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന സ്ഥ​ലം വി​പു​ലീ​ക​രി​ക്കാ​നും മ​ഴ​യി​ലും​ കാ​റ്റി​ലും ത​ക​ർ​ന്ന മ​ല​മു​ക​ളി​ലെ കു​ടി​ൽ പു​തു​ക്കി​പ്പണി​യാ​നും തീ​രു​മാ​നി​ച്ചു.
സ​ന്ദ​ർ​ശ​ക​ർ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ വാ​ച്ച​ർ​മാ​രെ നി​യ​മി​ക്കും. മ​ല​മു​ക​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി മി​ത​മാ​യ നി​ര​ക്കി​ൽ നാ​ട​ൻ ല​ഘു​ഭ​ക്ഷ​ണ​വും ദാ​ഹ​ശ​മ​നി​ക​ളും ന​ൽ​കാ​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് തൊ​ഴി​ൽ ല​ഭി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. യോ​ഗ​ത്തി​ൽ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്‌ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ടി. ​പ്ര​ഭാ​ക​ര​ൻ, ബീ​റ്റ്ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​പി. അ​ഭി​ജി​ത്ത്, സു​രേ​ഷ് കു​ണ്ടു​പ്പ​ള്ളി, എം. ​ബാ​ലു, വി.​ടി. ജോ​യി, പി. ​കൃ​ഷ്ണ​കു​മാ​ർ, എം. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ശ്യാ​മ​ള ര​വി, കെ. ​സു​ലോ​ച​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.