വ​ന​ത്തി​നു​ള്ളി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, July 21, 2019 1:40 AM IST
ആ​ദൂ​ർ:​ കൊ​ട്ട്യാ​ടി ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പ​ത്ത് വ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് പു​രു​ഷ​ന്‍റ​തെ​ന്ന് സം​ശ​യി​ക്കു​ന്ന അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ച​ര മ​ണി​യോ​ടെ വ​നം​വ​കു​പ്പ് വാ​ച്ച​റാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. റോ​ഡി​ല്‍ നി​ന്ന് 25 മീ​റ്റ​ര്‍ മാ​റി പൂ​ര്‍​ണ​മാ​യും അ​ഴു​കി​യ​നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്ത് ഒ​രു നൈ​ലോ​ണ്‍ ക​യ​റും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഡോ​ഗ് സ്ക്വാ​ഡ് ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി പോ​ലീ​സ് സ​ര്‍​ജ​നെ എ​ത്തി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പോ​ലീ​സ് സ​ര്‍​ജ​ന് അ​സൗ​ക​ര്യ​മാ​ണെ​ങ്കി​ല്‍ അ​സ്ഥി​കൂ​ടം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി എ​ത്തി​ക്കു​മെ​ന്ന് ആ​ദൂ​ര്‍ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ നി​ബി​ന്‍ ജോ​യി പ​റ​ഞ്ഞു.

മ​ര​ണം എ​ങ്ങി​നെ സം​ഭ​വി​ച്ചു​വെ​ന്ന് വി​ദ​ഗ്ദ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ലൂ​ടെ മാ​ത്ര​മെ ക​ഴി​യു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ടെ​ന്നും അ​ടു​ത്തി​ടെ ആ​രേ​യെ​ങ്കി​ലും കാ​ണാ​താ​യി​ട്ടു​ണ്ടോ​യെ​ന്നും എ​ന്നും അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.