വി​ക​സ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂടു​ത​ൽ കാ​ര്യ​ക്ഷ​മ​ത​യോ​ടെ: ഡി​ഡി​എ​ഫ്
Sunday, July 21, 2019 1:40 AM IST
ചി​റ്റാ​രി​ക്ക​ാൽ: ഈ​സ്റ്റ് എ​ളേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും സ​ർ​ക്കാ​രു​മാ​യി കൈ​കോ​ർ​ത്തു വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ജ​ന​കീ​യ വി​ക​സ​ന​മു​ന്ന​ണി (ഡി​ഡി​എ​ഫ്) മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ.
ചി​റ്റാ​രി​ക്കാ​ൽ വെ​ള്ളി​യേ​പ്പ​ള്ളി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​തി​നാ​റു വാ​ർ​ഡു​ക​ളി​ൽ നി​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.
ജ​ന​കീ​യ വി​ക​സ​ന​മു​ന്ന​ണി ചെ​യ​ർ​മാ​ൻ ജി​ജോ പി. ​ജോ​സ​ഫ്അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഫി​ലോ​മി​ന ജോ​ണി,അ​ഡ്വ. വേ​ണു​ഗോ​പാ​ൽ, മ​റി​യാ​മ്മ ചാ​ക്കോ, ടോ​മി പു​തു​പ്പ​ള്ളി​ൽ, സ​ണ്ണികോ​യി​ത്തു​രു​ത്തേ​ൽ, ജോ​ൺ പേ​ണ്ടാ​നം, ലി​ൻ​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, ഡെ​റ്റി ഫ്രാ​ൻ​സി​സ്, ഷേ​ർ​ലി ചീ​ങ്ക​ല്ലേ​ൽ, മോ​ഹ​ന​ൻ കോ​ളി​യാ​ട്ട് എ​ന്നി​വ​ർ പ്രസംഗിച്ചു.