എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ : ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ സ്വീ​ക​രി​ച്ചുതു​ട​ങ്ങി
Sunday, July 21, 2019 1:40 AM IST
കാ​സ​ർ​ഗോ​ഡ്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന സ്‌​പെ​ഷ്യ​ലി​സ്റ്റ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി അ​താ​ത് ആ​രോ​ഗ്യസ്ഥാ​പ​ന​ങ്ങ​ളി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ൻ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി.
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ വാ​യുമാ​ര്‍​ഗം ത​ളി​ച്ച​തു​മൂ​ലം ഉ​ണ്ടാ​യി​രി​ക്കാ​വു​ന്ന ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗം ബാ​ധി​ച്ച ഏ​തു വ്യ​ക്തി​ക്കും അ​വ​രു​ടെ പ​രി​ധി​യി​ലു​ള്ള ആ​രോ​ഗ്യ​സ്ഥാ​പ​ന​ത്തെ സ​മീ​പി​ച്ച് അ​പേ​ക്ഷ ന​ല്‍​കാ​മെ​ന്ന് ദേ​ശീ​യ ആ​രോ​ഗ്യദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​രാ​മ​ന്‍ സ്വാ​തി​വാ​മ​ന്‍ പ​റ​ഞ്ഞു.