മാ​ലോം തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി
Sunday, July 21, 2019 1:40 AM IST
വെ​ള്ള​രി​ക്കു​ണ്ട് : മാ​ലോം വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ ന​വ​നാ​ൾ പ്രാ​ർ​ഥ​ന​യ്ക്കും തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​നും തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ വൈ​കി​ട്ട് വി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്നു​ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​നി​ർ​മ്മ​ൽ കാ​ർ​മി​ക​നാ​യി​രു​ന്നു.

എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. സ​മാ​പ​ന​ദി​വ​സ​മാ​യ 28-ന് ​വൈ​കുന്നേരം 3.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​റോ​ബി​ൻ മു​തു​മ​ര​തി​ങ്ക​ൽ കാ​ർ​മി​ക​നാ​യി​രി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. തി​രു​ശേ​ഷി​പ്പ് ആ​ശീ​ർ​വാ​ദ​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.