ര​ജ​ത​ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ രാജപുരത്തെ പ​ച്ച​പ്പ​ട്ട​ണി​യിക്കാ​ൻ സെ​ന്‍റ് പ​യ​സ് കോളജ്
Sunday, July 21, 2019 1:43 AM IST
രാ​ജ​പു​രം: ഈ ​വ​ര്‍​ഷം ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ്‌ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്രാ​രം​ഭ​മാ​യി കോ​ളജ്‌ പ​രി​സ​ര​ത്ത്‌ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു.

കോ​ള​ജി​ലെ എ​ന്‍​എ​സ്‌​എ​സ് യൂ​ണി​റ്റി​ന്‍റെ​യും ഭൂ​മി​ത്ര​സേ​നാ ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ്‌ തൈ​ക​ള്‍ ന​ട്ട​ത്‌. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി. മേ​രി​ക്കു​ട്ടി അ​ല​ക്‌​സ്‌ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​ദേ​ശം പ​ച്ച​പ്പ​ട്ട​ണി​യി​ക്കാ​നു​ള്ള ഉ​ദ്യ​മ​ത്തി​ന് പ്രോ​ത്സാ​ഹ​ന​മാ​യി ക​ള്ളാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ആ​യി​രം വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ല്‌​കി​യി​രു​ന്നു.

ഇ​തി​ല്‍ 300 തൈ​ക​ളാ​ണ് കാ​മ്പ​സി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട്ട​ത്. ശേ​ഷി​ക്കു​ന്ന​വ ജൂ​ബി​ലി സ്‌​മ​ര​ണി​ക​യാ​യി അ​ധ്യാ​പ​ക​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ന​ല്‍​കു​മെ​ന്ന്‌ പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു. എ​ന്‍​എ​സ്‌​എ​സ്‌ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ജി​ന്‍​സി​മോ​ള്‍ ജോ​സ​ഫ്‌, ഡോ. ​എ​ന്‍.​വി. വി​നോ​ദ്‌, ഭൂ​മി​ത്രാ​സേ​ന ക്ല​ബ്‌ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഇ. ​പാ​ര്‍​വതി, ഡോ. ​പി.​ജെ. മോ​നി​ഷ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‌​കി.