പാ​ലാ​വ​യ​ൽ വിശുദ്ധ ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Sunday, July 21, 2019 1:43 AM IST
പാ​ലാ​വ​യ​ൽ: പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ
ന​വ​നാ​ളി​നും തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​നും തു​ട​ക്കം​കു​റി​ച്ച് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് ചി​റ്റി​ല​പ്പി​ള്ളി കൊ​ടി​യേ​റ്റി. തു​ട​ർ​ന്നു​ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നീ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് ച​ക്കി​ട്ട​മു​റി​യി​ൽ കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. തു​ട​ർ​ന്നു​ള്ള ന​വ​നാ​ൾ ദി​ന​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 3.30 ന് ​ജ​പ​മാ​ല​യോ​ടു കൂ​ടി ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​തോ​മ​സ് ച​ക്കി​ട്ട​മു​റി​യി​ൽ, ഫാ. ​ആ​ന്‍റ​ണി ചാ​ല​ക്ക​ൽ, ഫാ. ​ജോ​സ​ഫ് പ്ലാ​ത്തോ​ട്ടം, ഫാ. ​ജോ​സ് മൈ​ലാ​ടൂ​ർ, ഫാ. ​മാ​ത്യു മു​ക്കു​ഴി, ഫാ. ​ജോ​സ​ഫ് ക​ല്ല​റ​യ്ക്ക​ൽ, ഫാ. ​തോ​മ​സ് ചി​റ്റി​ല​പ്പി​ള്ളി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം​വ​ഹി​ക്കും.

പാ​ലാ​വ​യ​ൽ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ പ്ര​സു​ദേ​ന്തി​മാ​രാ​കു​ന്ന തി​രു​നാ​ൾ ദി​ന​മാ​യ 28 ന് ​വൈ​കി​ട്ട് നാ​ലി​ന് പാ​ലാ​വ​യ​ൽ ടൗ​ൺ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ക​പ്പേ​ള​യി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നീ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് മ​ണ്ഡ​പം സാ​ൻ ജു​വാ​ൻ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​ജോ​ർ​ജ് മു​ണ്ട​പ്ലാ​ക്ക​ൽ ഒ​സി​ഡി കാ​ർ​മി​ക​ത്വം​ വ​ഹി​ക്കും. തു​ട​ർ​ന്നു സ​മാ​പ​നാ​ശീ​ർ​വാ​ദ​വും പാ​ച്ചോ​ർ നേ​ർ​ച്ച​യും ന​ട​ക്കും.