കനത്തമഴ! ​രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രേ ജാഗ്രത വേണം
Sunday, July 21, 2019 1:43 AM IST
കാ​സ​ർ​ഗോ​ഡ്: ക​ന​ത്ത​മ​ഴ​യി​ല്‍ കു​ടി​വെ​ള്ള​സ്രോ​ത​സു​ക​ളും പ​രി​സ​ര​വും മ​ലി​ന​മാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ കോ​ള​റ, മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യി​ഡ്, എ​ലി​പ്പ​നി, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​നെ​തി​രാ​യി മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

കി​ണ​ര്‍​വെ​ള്ള​വും കു​ഴ​ല്‍​ക്കി​ണ​ര്‍ വെ​ള്ള​വും ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ ഉ​പ​യോ​ഗി​ച്ച് ക്ലോ​റി​നേ​റ്റ് ചെ​യ്യ​ണം. കു​ടി​ക്കു​ന്ന​തി​നാ​യി തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ന​ന്നാ​യി ക​ഴു​കി​മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.

ത​ണു​ത്ത​തോ പ​ഴ​കി​യ​തോ ആ​യ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്ക​ണം. ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു ശേ​ഷം​മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ച​ര്‍​മ​രോ​ഗ​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ന​ന​ഞ്ഞ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

എ​ലി, അ​ണ്ണാ​ന്‍ തു​ട​ങ്ങി​യ ജ​ന്തു​ക്ക​ളു​ടെ മൂ​ത്രം മൂ​ലം മ​ലി​ന​മാ​യ ജ​ല​ത്തി​ലൂ​ടെ​യാ​ണ് എ​ലി​പ്പ​നി പ​ക​രു​ന്ന​ത്. അ​തി​നാ​ല്‍ മ​ലി​ന​ജ​ല​വു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്ക​ണം. കൈ​കാ​ലു​ക​ളി​ല്‍ മു​റി​വു​ള്ള​വ​ര്‍ മ​ലി​ന​ജ​ല​വു​മാ​യി സ​മ്പ​ര്‍​ക്കം വ​രാ​ത്ത​രീ​തി​യി​ല്‍ വ്യ​ക്തി​സു​ര​ക്ഷാ​മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണം.

പാ​ട​ത്തും പ​റ​മ്പി​ലും മ​റ്റു വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും പ​ണി​യെ​ടു​ക്കു​ന്ന​വ​ര്‍ പ്ര​തി​രോ​ധ ഗു​ളി​ക​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും ക​ഴി​ക്ക​ണം. വെ​ള്ളം​കെ​ട്ടി​നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. എ​ലി​പ്പ​നി​ക്കെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ​ഗു​ളി​ക​ക​ള്‍ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ല​ഭ്യ​മാ​ണ്. ഏ​തെ​ങ്കി​ലും പ​നി ല​ക്ഷ​ണ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ സ്വ​യം​ചി​കി​ത്സ​യ്ക്ക് മു​തി​രാ​തെ ആ​ശു​പ​ത്രി​യെ സ​മീ​പി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.