ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് നാ​ളെ റെ​ഡ് അ​ല​ര്‍​ട്ട്
Monday, July 22, 2019 1:38 AM IST
കാ​സ​ർ​ഗോ​ഡ്: ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ടും നാ​ളെ റെ​ഡ് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. 24 ന് ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. 25 വ​രെയു​ള്ള കാ​ല​വ​സ്ഥ മു​ന്ന​റി​യി​പ്പി​ൽ കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 23നും ​ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ 22നും ​കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം റെ​ഡ് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
റെ​ഡ് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ല്‍ അ​തി​തീ​വ്ര ( 24 മ​ണി​ക്കൂ​റി​ല്‍ 204 മി​ല്ലി​മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ മ​ഴ) മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്കു​വാ​നും ക്യാ​മ്പു​ക​ള്‍ ത​യാ​റാ​ക്കു​ക​യു​ള്‍​പ്പെ​ടെ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ക എ​ന്ന​തു​മാ​ണ് റെ​ഡ് അ​ലേ​ര്‍​ട്ട് കൊ​ണ്ട് ഉ​ദേശി​ക്കു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ അ​തി​തീ​വ്ര മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍ തു​ട​ങ്ങി​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത വ​ര്‍​ധി​ക്കും.
കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​ത് മു​ത​ല്‍ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തു വ​രെ 1286.69 മി​ല്ലി മീ​റ്റ​ര്‍ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 88.7875 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം 12 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. ഇ​തു​വ​രെ ര​ണ്ട് വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും 92 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. 115 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്തെ കൃ​ഷി​ക്ക് നാ​ശം സം​ഭ​വി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം 55.48 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്തെ കൃ​ഷി​ക​ൾ​ക്ക് നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
ജി​ല്ല​യി​ൽ മ​ഴ​യും കാ​റ്റും ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടേ​ണ്ട സ​ന്ദ​ർ​ഭ​മു​ണ്ടാ​കു​ക​യാ​ണെ​ങ്കി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​വാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ​ക്കു കാ​സ​ർ​ഗോ​ഡ് പ​ഞ്ചാ​യ​ത്ത് ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.​അ​താ​ത് വി​ല്ലേ​ജാ​ഫീ​സ​ർ​മാ​രെ​യും മ​റ്റ് റ​വ​ന്യൂ അ​ധി​കാ​രി​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​നും 24 മ​ണി​ക്കൂ​റും ജാ​ഗ്ര​ത​യോ​ടെ​യി​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.​കൂ​ടാ​തെ എ​ല്ലാ പ​ഞ്ചാ​യ​ത്താ​ഫീ​സു​ക​ളും ആ​വ​ശ്യ​മാ​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും അ​താ​ത് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും സെ​ക്ര​ട്ട​റി​മാ​ർ​ക്ക് നി​ർ​ദേശം ന​ൽ​കി. 48 മ​ണി​ക്കൂ​റി​ൽ ശ​ക്ത​മാ​യ​മ​ഴ​യും കാ​റ്റും തു​ട​രു​മെ​ന്ന കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് പ​രി​ഗ​ണി​ച്ച് താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ൺ​ട്രോ​ൾ റൂം ​വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ എ​ന്നി​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേശം ന​ൽ​കി.