ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, July 22, 2019 1:38 AM IST
പ​യ്യ​ന്നൂ​ർ: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സ്ഥാ​പ​ക​നും സ​ഭ​യു​ടെ പു​ന​രൈ​ക്യ​ശി​ല്പി​യു​മാ​യ ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 66-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ളും തീ​ർ​ത്ഥാ​ട​ന പ​ദ​യാ​ത്ര​യും കാ​സ​ർ​ഗോ​ഡ് വൈ​ദി​ക ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി.
രാ​വി​ലെ എ​ട്ടു ദേ​വാ​ല​യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ വി​ശ്വാ​സി​ക​ൾ ഏ​റ്റു​കു​ടു​ക്ക മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തീ​ർ​ത്ഥാ​ട​ന പ​ദ​യാ​ത്ര ആ​രം​ഭി​ച്ച​ത്. ഏ​റ്റു​കു​ടു​ക്ക, ചീ​മേ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. ഈ​വാ​നി​യോ​സ് പി​താ​വി​ന്‍റെ സ​ന്യാ​സ പൗ​രോ​ഹി​ത്യ​ത്തെ അ​നു​സ്മ​രി​ച്ച് കാ​ഷാ​യ വ​സ്ത്രം ധ​രി​ച്ചാ​ണ് കൂ​ടു​ത​ൽ വി​ശ്വാ​സി​ക​ളും പ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത്.
ക​ന​ത്ത മ​ഴ​യി​ലും പ്രാ​ർ​ത്ഥ​ന​യും ഗാ​ന​ങ്ങ​ളു​മാ​യി ഒ​ൻ​പ​ത് കി​ലോ​മീ​റ്റ​ർ ദൂ​രം പി​ന്നി​ട്ട് ഉ​ച്ച​യോ​ടെ പ​ദ​യാ​ത്ര വെ​ളി​ച്ചാം​തോ​ട് സെ​ന്‍റ് ജേ​ക്ക​ബ്സ് ദേ​വാ​ല​യ​ത്തി​ലെ​ത്തി. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും അ​നു​സ്മ​ര​ണ സ​ന്ദേ​ശ​വും ന​ട​ത്തി. പ്രോ​ട്ടോ വി​കാ​രി ഫാ.​ജോ​ൺ ക​യ​ത്തി​ങ്ക​ൽ, അ​പ്പ​സ്തോ​ലി​ക് വി​കാ​രി ഫാ.​ജെ​യിം​സ് മു​ള​യ്ക്കാ​വി​ള​യി​ൽ, ഫാ.​ടോ​ണി കൊ​ഴി​മ​ണ്ണി​ൽ, ഫാ.​ജേ​ക്ക​ബ് ഒ​റ​വ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.