സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: യോ​ഗം ചേ​ർ​ന്നു
Monday, July 22, 2019 1:38 AM IST
കാ​സ​ർ​ഗോ​ഡ്: ഒാ​ഗ​സ്റ്റ് 15ന് ​വി​ദ്യാ​ന​ഗ​ര്‍ മു​ന്‍​സി​പ്പ​ല്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വ​ര്‍​ണാ​ഭ​മാ​ക്കാ​ന്‍ എ​ഡി​എം എ​ന്‍.​ ദേ​വി​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. പ​രേ​ഡി​ല്‍ വി​വി​ധ പോ​ലീ​സ് യൂ​ണി​റ്റു​ക​ളും എ​ക്‌​സൈ​സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍, എ​ന്‍​സി​സി, റെ​ഡ്‌​ക്രോ​സ്, സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്‌​സ്, എ​ന്‍​എ​സ്എ​സ് തു​ട​ങ്ങി​യ​വ​യു​ടെ പ്ല​റ്റൂ​ണു​ക​ളും അ​ണി​നി​ര​ക്കും. തു​ട​ര്‍​ന്ന് വി​വി​ധ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​നും പ​രേ​ഡി​നും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്യു​ന്ന​തി​ന് വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.