ക​മ്പ​ല്ലൂ​ർ സ്കൂ​ളി​ല്‍ പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി
Monday, July 22, 2019 1:38 AM IST
ചി​റ്റാ​രി​ക്കാ​ൽ: ക​മ്പ​ല്ലൂ​ർ ഗ​വ.​ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. വി​ദ്യാ​ല​യ​ത്തി​ന്‍റെ പ​രി​സ​ര​ത്തോ​ടു ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ലെ കി​ട​പ്പു രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സാ​ന്ത്വ​ന​സ്പ​ര്‍​ശം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യം ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. പി​ടിഎ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ന്‍​എ​സ്എ​സ്, സ്കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്സ്, ജൂ​ണി​യ​ര്‍​ റെ​ഡ്ക്രോ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ന​ട​ക്കു​ന്ന​ത്. രോ​ഗി​ക​ളാ​യി കി​ട​പ്പി​ലാ​യ​വ​രു​ടെ വീ​ടു​ക​ള്‍​ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നും അ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ പ​രി​ച​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ ന​ല്‍​കു​ന്ന​തി​നും ഈ ​പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. സാ​ന്ത്വ​ന​സ്പ​ര്‍​ശം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഭ​വ​ന​സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍​ പു​ത​പ്പു​ക​ളു​ടെ വി​ത​ര​ണം ന​ട​ന്നു.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജെ​സി ടോം ​നി​ര്‍​വഹി​ച്ചു. കെ.​പി.​വി​നോ​ദ്കു​മാ​ര്‍​ മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്തം​ഗം കെ.​പി.​മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം.​എം.​സു​ലോ​ച​ന, കെ.​എ​സ്.​ശ്രീ​നി​വാ​സ​ന്‍, വി.​വി.​ഭാ​ര്‍​ഗ​വ​ന്‍, ഷീ​ബ ജോ​ര്‍​ജ്, കെ.​പി.​ര​മേ​ശ​ന്‍, എം.​വി.​ലാ​സ്യ എ​ന്നി​വ​ര്‍​ സം​സാ​രി​ച്ചു. കെ.​പി.​ബൈ​ജു സ്വാ​ഗ​ത​വും കെ.​ആ​ര്‍.​ല​താ​ഭാ​യി ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ര്‍​ന്നു ന​ട​ന്ന വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ പ​രി​ശീ​ല​ന​ത്തി​ല്‍​ കാ​സ​ർഗോ​ഡ് ഇ​നി​ഷ്യേ​റ്റീ​വ് ഇ​ന്‍​പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍​ ജ​ന​റ​ല്‍​ സെ​ക്ര​ട്ട​റി വി.​അ​ജ​യ്‍​കു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.