നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും മു​മ്പ് ഓ​വു​ചാ​ൽ ത​ക​ർ​ന്നു
Monday, July 22, 2019 1:39 AM IST
തൃ​ക്ക​രി​പ്പൂ​ർ: മെ​ക്കാ​ഡം ടാ​റിം​ഗ് പ്ര​വൃത്തി​യു​ടെ ഭാ​ഗ​മാ​യി പ​ണി​ത ഓ​വുചാ​ൽ പൂ​ർ​ത്തി​യാ​വു​ന്ന​തി​ന് മു​മ്പ് ഇ​ടി​ഞ്ഞു ത​ക​ർ​ന്നു. തൃ​ക്ക​രി​പ്പൂ​ർ ഗ​വ. പോ​ളി ടെ​ക്നി​ക് കോ​ളജി​ന് മു​ൻ ഭാ​ഗം മു​ത​ൽ ന​ട​ക്കാ​വ് രാ​ജീ​വ് ഗാ​ന്ധി സി​ന്ത​റ്റി​ക് ട​ർ​ഫ് വ​രെ​യു​ള്ള അ​മ്പ​ത് മീ​റ്റ​റോ​ളം ഭാ​ഗ​ത്തെ കോ​ൺ​ക്രീ​റ്റ് ഭി​ത്തി ത​ക​ർ​ന്നു വീ​ഴു​ക​യും നൂ​റു​മീ​റ്റ​റോ​ളം ഭാ​ഗം കോ​ൺ​ക്രീ​റ്റ് ഇ​ള​കി ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലു​മാ​ണ്. കേ​ന്ദ്ര റോ​ഡ് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഓ​വു​ചാ​ൽ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​പ്പോ​ൾത​ന്നെ നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.
കാ​ലി​ക്ക​ട​വ് മു​ത​ൽ ഒ​ള​വ​റ വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഏ​ത് ഭാ​ഗ​ത്തും ടാ​റിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ഓ​വുചാ​ൽ നി​ർ​മി​ക്കാ​മെന്നാ​ണ് നാ​ട്ടു​കാ​രോ​ട് അ​ധി​കൃ​ത​രു​ടെ വി​ചി​ത്ര വാ​ദം അ​ന്ന് ഉ​യ​ർ​ത്തി​യി​രു​ന്നു. പ​രാ​തി​പ്പെ​ട്ടാ​ൽ പ്ര​വൃ​ത്തി ത​ട​സ​പ്പെ​ടാ​ൻ ഇ​ട​യാ​വു​മെ​ന്നും ഓ​വ്ചാ​ൽ ഇ​വി​ടെ ഉ​ണ്ടാ​വി​ല്ലെ​ന്നും ച​ർ​ച്ച ഉ​യ​ർ​ന്ന​തോ​ടെ പ​രാ​തി​ക്കാ​ർ പി​ൻ​വാ​ങ്ങി​യെ​ങ്കി​ലും ഒ​ടു​വി​ൽ ആ​ശ​ങ്ക​പ്പെ​ട്ട​തു​പോ​ലെ ഓ​വു​ചാ​ൽ ത​ക​ർ​ന്നു. 2018 ഡി​സ​മ്പ​റി​ൽ ഓ​വ്ചാ​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും ര​ണ്ടു മാ​സ​ത്തോ​ളം പ്ര​വൃ​ത്തി നി​ർ​ത്തി​വ​ച്ചു. ഇ​നി​യും പ​ണി പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.
തെ​ക്കേ​മാ​ണി​യാ​ട്ട്- ക​ള​രി​ക്കാ​ൽ ക്ഷേ​ത്ര റോ​ഡ് മു​റി​ച്ച് കു​ഴി​യെ​ടു​ത്ത നി​ല​യി​ലും പൊ​ളി ടെ​ക്നി​ക് ബ​സ് സ്റ്റോ​പ്പി​നു മു​ന്നി​ൽ ആ​ഴ​ത്തി​ൽ കു​ഴി എ​ടു​ത്ത നി​ല​യി​ലു​മാ​ണു​ള്ള​ത്. മ​ഴ ശ​ക്തി​പ്പെ​ടു​ന്ന​തി​നു ഒ​രാ​ഴ്ച മു​മ്പ് നി​ർ​മി​ച്ച ഭാ​ഗ​ത്തെ ഓ​വ് ചാ​ലാ​ണ് ഇ​പ്പോ​ൾ ശ​ക്ത​മാ​യ മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്. നി​ർ​മാ​ണ സ​മ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് എ​ഞ്ചീ​നീ​യ​ർ​മാ​രോ ഓ​വ​ർ​സീ​യ​ർ​മാ​രോ ഒ​രി​ക്ക​ൽ പോ​ലും എ​ത്തി​യി​രു​ന്നി​ല്ല. നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ അ​നു​പാ​ത​ത്തി​ൽ സി​മ​ന്റ് ചേ​ർ​ക്കാ​ത്ത​താ​ണ് കോ​ൺ​ക്രീ​റ്റ് ത​ക​രാ​നി​ട​യാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ട്.
ഓ​വുചാ​ൽ നി​ർ​മാ​ണ​മാ​രം​ഭി​ക്കും മു​മ്പ് നാ​ട്ടു​കാ​രു​ടെ യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും മോ​ണി​റ്റ​റിം​ഗ് സ​മി​തി വേ​ണ​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ താ​ല്പ​ര്യം കാ​ട്ടി​യി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല അ​ശാ​ത്രീ​യ​മാ​യ നി​ർ​മാ​ണ​മാ​ണ് ഇ​വി​ടെ ന​ട​ന്ന​തെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. നി​ല​വി​ൽ ഇ​വി​ടെ​യു​ള്ള ഓ​വു​ചാ​ലി​ന് സ​മാ​ന്ത​ര​മാ​യും അ​ക​ലം പാ​ലി​ക്കാ​തെ​യും ഒ​ന്ന​ര ആ​ൾ താ​ഴ്ച​യി​ൽ നി​ർ​മി​ച്ച പു​തി​യ ഓ​വു​ചാ​ൽ ത​ക​രു​മെ​ന്ന് നാ​ട്ടു​കാ​രും നി​ർ​മാ​ണ​ത്തി​ലെ ചി​ര​പ​രി​ചി​ത​രും ചൂ​ണ്ടി​കാ​ട്ടി​യ​പ്പോ​ഴും അ​വ​യൊ​ന്നും മു​ഖ​വി​ല​ക്ക​ടു​ക്കാ​ൻ പി​ഡ​ബ്ള്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​രോ ക​രാ​റു​കാ​രോ ത​യാ​റാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മാ​ണി​യാ​ട്ട് സെ​ൻ​ട്ര​ൽ മു​ത​ൽ മാ​ണി​യാ​ട്ട് ചെ​റി​യ​പ​ള്ളി വ​രെ ഓ​വ്ചാ​ൽ നി​ർ​മി​ച്ച് അ​വി​ടെ നി​ല​വി​ലു​ള്ള ഓ​വ് ചാ​ലു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ സൗ​ക​ര്യ​മെ​ന്ന് നാ​ട്ടു​കാ​ർ പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ ചൂ​ണ്ടി
ക്കാ​ട്ടി​യി​രു​ന്നു. ഇ​ങ്ങ​നെ ചെ​യ്തി​രു​ന്നു​വെ​ങ്കി​ൽ 400 മീ​റ്റ​ർ ഓ​വു​ചാ​ൽ നി​ർ​മാ​ണം കൊ​ണ്ട് ഇ​വി​ടു​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. ആ​റ് മാ​സം മു​മ്പ് ആ​രം​ഭി​ച്ച ഓ​വ്ചാ​ൽ പ്ര​വ​ർ​ത്തി മ​ഴ​വ​രു​ന്ന​ത് വ​രെ നീ​ണ്ട​തി​ലും അ​ഴി​മ​തി ഉ​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. മാ​ണി​യാ​ട്ട് സെ​ൻ​ട്ര​ൽ ബ​സ് സ്റ്റോ​പ്പ് മു​ത​ൽ ന​ട​ക്കാ​വ്പോ​ളി​ടെ​ക്നി​ക്ക് കോ​ളേ​ജി​ന് മു​ൻ​വ​ശം വ​രെ നി​ർ​മാ​ണം ന​ട​ത്തി​യ​പ്പോ​ഴേ പ​രാ​തി​യു​ടെ പ്ര​ള​യ​മാ​യി​രു​ന്നു.
ഏ​ക​ദേ​ശം 200 മീ​റ്റ​ർ ദൂ​ര​ത്തോ​ള​മാ​ണ് ക​ന​ത്ത മ​ഴ​വെ​ള്ള​പ്പാ​ച്ച​ലി​ൽ ഓ​വു​ചാ​ൽ ത​ക​ർ​ന്ന​ത്. സ​മ​നി​ര​പ്പി​ൽ നി​ന്നും താ​ഴ്ന്ന നി​ല​യി​ലാ​ണ് ഓ​വ് ചാ​ൽ നി​ർ​മി​ച്ച​ത്. പ​രി​സ​ര​ത്തെ വീ​ട്ടു​കാ​ർ സ്വ​ന്തം ചെ​ല​വി​ൽ ക​ല്ല് കെ​ട്ടി ഉ​യ​ർ​ത്തി​ക്കൊ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ് വീ​ടു​ക​ളി​ലേ​ക്കു​ള്ള വ​ഴി​യി​ൽ സ്ലാ​ബു​ക​ൾ നി​ർ​മി​ച്ച​ത്.