മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് പ​രാ​തി ഇ​ങ്ങ​നെ ന​ല്‍​കാം
Monday, July 22, 2019 1:39 AM IST
കാ​സ​ർ​ഗോ​ഡ്:​ അ​പേ​ക്ഷ​ക​ന്‍ സ്വ​ന്ത​മാ​യാ​ണ് പ​രാ​തി സ​മ​ര്‍​പ്പി​ക്കു​ന്ന​തെ​ങ്കി​ല്‍ cmo.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഈ ​വെ​ബ്‌​സൈ​റ്റ് വ​ഴി​യാ​ണ് പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്.
ര​ജി​സ്റ്റ​ര്‍ ചെ​യ്താ​ല്‍ ആ​ദ്യ പ​ടി​യാ​യി മേ​ല്‍​വി​ലാ​സം ഉ​ള്‍​പ്പ​ടെ​യു​ള്ള വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ വി​ശ​ദ​മാ​യി ന​ല്‍​ക​ണം. പ​രാ​തി​ക്കാ​ര​ന്‍റെ മൊ​ബൈ​ല്‍ ന​മ്പ​റി​ന് പു​റ​മെ റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ഒ​ന്ന് പ​രാ​തി സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് നി​ര്‍​ബ​ന്ധ​മാ​ണ്.
അ​ക്ഷ​യ സെന്‍റ​റി​ലൂ​ടെ​യും പൊ​തു​ജ​ന​ത്തി​ന് പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​താ​ണ്. പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി അ​ക്ഷ​യ​സെ​ന്‍റര്‍ പ്ര​തി​നി​ധി സൈ​റ്റി​ല്‍ ലോ​ഗി​ന്‍ ചെ​യ്യ​ണം.
ലോ​ഗി​ന്‍ ചെ​യ്ത​തി​ന് ശേ​ഷം ന്യൂ ​ക്രി​യേ​റ്റ് അ​പ്ലി​ക്കേ​ഷ​നി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക. അ​തി​ല്‍ ചോ​ദി​ച്ചി​രി​ക്കു​ന്ന​ത് പ്ര​കാ​രം പ​രാ​തി​ക്കാ​ര​ന്‍റെ മേ​ല്‍​വി​ലാ​സം തു​ട​ങ്ങി​യ വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ക. ക​ണ്‍​ടി​ന്യൂ ബ​ട്ട​ണ്‍ ക്ലി​ക്ക് ചെ​യ്യു​ക. പി​ന്നീ​ട് പ​രാ​തി വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ക.
അ​പേ​ക്ഷ​ക​ന്‍റെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും രോ​ഗ വി​വ​ര​ങ്ങ​ളും മ​റ്റ് അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്ത​ണം. തു​ട​ര്‍​ന്ന് ഐ​എ​ഫ്‌സി ​കോ​ഡ് ന​മ്പ​ര്‍, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ക. വി​വ​ര​ങ്ങ​ള്‍ സേ​വ് ചെ​യ്യു​ക. തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്‍​പ്പ​ടെ​യു​ള്ള അ​നു​ബ​ന്ധ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​റ്റാ​ച്ച് ചെ​യ്യു​ക. അ​പ​ക​ട മ​ര​ണ​മാ​ണെ​ങ്കി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ഉ​ള്‍​പ്പ​ടെ സ​മ​ര്‍​പ്പി​ക്ക​ണം.
അ​പേ​ക്ഷ സ​ബ്മി​റ്റ് ചെ​യ്യു​ന്ന​തി​ന്‍റെ മു​മ്പ് അ​പ്‌​ലോ​ഡ് ചെ​യ്ത ഏ​തെ​ങ്കി​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഡി​ലീ​റ്റ് ചെ​യ്യാ​നും കൂ​ട്ടി​ച്ചേ​ര്‍​ക്കാ​നും ക​ഴി​യും. തു​ട​ര്‍​ന്ന് സ്‌​ക്രീ​നി​ല്‍ കാ​ണു​ന്ന സ​ബ്‌​മെ​നു ഇ​ന്‍​ഫ​ര്‍​മേ​ഷ​നി​ല്‍ ക്ലി​ക്ക് ചെ​യ്ത് ഓ​രോ ഡോ​ക്യു​മെ​ന്‍റും എ​ന്താ​ണെ​ന്ന് ക്ലാ​സി​ഫൈ ചെ​യ്യ​ണം.
അ​വ​സാ​നം വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി പ​രാ​തി സ​മ​ര്‍​പ്പി​ക്കാം.