ന​ല്ല സ​മൂ​ഹ​ത്തെ വാ​ര്‍​ത്തെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍ ശ​ക്ത​മാ​യി​രി​ക്ക​ണം: ഷാ​ഹി​ദ ക​മാ​ല്‍
Monday, July 22, 2019 1:40 AM IST
കാ​സ​ർ​ഗോ​ഡ്:​ ന​ല്ല സ​മൂ​ഹ​ത്തെ വാ​ര്‍​ത്തെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍ എ​ന്നും ശ​ക്ത​മാ​യി​രി​ക്ക​ണ​മെ​ന്ന് വ​നി​ത ക​മ്മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദ ക​മാ​ല്‍. കേ​ര​ള വ​നി​താ ക​മ്മീ​ഷ​നും ത്രി​വേ​ണി ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വ​നി​താ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍. കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ മൂ​ല്യ​ങ്ങ​ളെ കു​റി​ച്ചും പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും യു​വ​ത​ല​മു​റ അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍ എ​ളു​പ്പം ശി​ഥി​ല​മാ​കു​ന്ന ഇ​ന്ന​ത്തെ കാ​ല​ത്ത് യു​വ​ത്വം കു​ടും​ബ​ത്തി​ന്‍റെ മ​ഹി​മ തി​രി​ച്ച​റി​ഞ്ഞ് വ​ള​ര​ണം. അ​തു​കൊ​ണ്ടാ​ണ് ക​ലാ​ല​യ​ങ്ങ​ളി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ സെ​മി​നാ​റു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. പ്രി​ന്‍​സി​പ്പ​ൽ പ്ര​ഫ. വി.​ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ഫാ​ത്തി​മ ഇ​ബ്രാ​ഹിം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പാ​ലി​റ്റി കൗ​ണ്‍​സി​ല​ര്‍ സ​വി​ത കെ. ​ഭ​ട്ട്, കോ​ളജ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ വി​ജ​യ​ന്‍ ന​മ്പ്യാ​ര്‍, മ​ല​യാ​ളം അ​ധ്യാ​പി​ക ഇ. ​ര​മ​ണി, ട്രൈ​ന​ര്‍ ഫ​ഹ​ദ് സ​ലിം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.