കൊ​ട്ട്യാ​ടി വ​ന​ത്തി​നു​ള്ളി​ല്‍ മ​രി​ച്ച​ത് പ​ടു​പ്പ് സ്വ​ദേ​ശി
Monday, July 22, 2019 10:28 PM IST
മു​ള്ളേ​രി​യ: ആ​ദൂ​ര്‍ കൊ​ട്ട്യാ​ടി ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പ​ത്തെ വ​ന​ത്തി​നുള്ളിൽ കാ​ണ​പ്പെ​ട്ട അ​സ്ഥി​കൂ​ടം ബേ​ഡ​കം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പ​ടു​പ്പ് ഇ​യ്യ​ന്ത​ല​ത്തെ പ​രേ​ത​നാ​യ ശി​വ​പ്പ ഗൗ​ഡ-​പൂ​വ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ലോ​ലാ​ക്ഷ​ (38)ന്‍റേ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ള്‍ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ശനിയാഴ്ച വൈ​കു​ന്നേ​ര​മാണ് കൊ​ട്ട്യാ​ടി വ​ന​ത്തി​ന​ക​ത്ത് 20 ദി​വ​സം പ​ഴ​ക്കം തോ​ന്നി​ക്കു​ന്ന അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്തുനി​ന്ന് വി​ഷ കു​പ്പി​യും നൈ​ലോ​ണ്‍ ക​യ​റും ക​ണ്ടെ​ത്തി​യി​രു​ന്നു. കാ​വി നി​റ​ത്തി​ലു​ള്ള മു​ണ്ടാ​ണ് ധ​രി​ച്ചി​രു​ന്ന​ത്.

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍ ഡോ.​ഗോ​പാ​ല കൃ​ഷ്ണ​പി​ള്ള ന​ല്‍​കി​യ പോസ്റ്റ്മോർട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വി​ഷം അ​ക​ത്തു ചെ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നും വ​ല​ത് കാ​ലി​ല്‍ ഒ​രു സ്റ്റീ​ല്‍ റോ​ഡ് ക​ണ്ട​താ​യും പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് ബേ​ഡ​കം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍നി​ന്ന് ഈ ​മാ​സം ഒ​ന്നി​ന് കാ​ണാ​താ​യ ലോ​ലാ​ക്ഷ​നി​ല്‍ അ​ന്വേ​ഷ​ണം എ​ത്തി​യ​ത്. ചെ​ങ്ക​ല്ല് ക്വാ​റി​യി​ലെ തൊ​ഴി​ലാ​ളി​യാ​യ ലോ​ലാ​ക്ഷ​ന്‍ ആ​റു​മാ​സം മു​മ്പ് തെ​ന്നി വീ​ണ് കാ​ലെ​ല്ല് ഒ​ടി​യു​ക​യും സ്റ്റീ​ല്‍ റോ​ഡ് ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യും വ്യ​ക്ത​മാ​യി. ഇ​തേത്തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ബ​ന്ധു​ക്ക​ള്‍ അ​സ്ഥി​കൂ​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ക​ണ്ട് ലോ​ലാ​ക്ഷ​ന്‍റെ​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു കൊ​ടു​ത്തു. ഇ​ന്ന​ലെ വൈ​കുന്നേരം വീ​ട്ടുവ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു. അ​തേസ​മ​യം ലോ​ലാ​ക്ഷ​ന്‍റെ മ​ര​ണ കാ​ര​ണ​ത്തെക്കു​റി​ച്ച് ആ​ദൂ​ര്‍ പോ​ലീ​സും ബേ​ഡ​കം പോ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ദ്യ​യാ​ണ് ഭാ​ര്യ. മ​ക​ന്‍:​ ഗ​ഗ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ബാ​ല​ച​ന്ദ്ര​ന്‍, ഹേ​മ​ല​ത.