ക​രി​മ്പി​ല​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ന് ശ​മ​ന​മി​ല്ല
Wednesday, August 14, 2019 1:09 AM IST
ബ​ദി​യ​ഡു​ക്ക: ക​രി​മ്പി​ല​യി​ല്‍ മ​ണ്ണി​ടി​ച്ചി​ൽ മൂ​ലം ബ​ദി​യ​ഡു​ക്ക-​പെ​ര്‍​ള റൂ​ട്ടി​ല്‍ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെട്ടു.

ആ​ഴ്ച​ക​ള്‍ മു​ന്പ് പെ​യ്ത ക​ന​ത്ത​മ​ഴ​യെത്തുട​ര്‍​ന്ന് ബ​ദി​യ​ഡു​ക്ക-​പെ​ര്‍​ള റൂ​ട്ടി​ലെ ക​രി​മ്പി​ല​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ദി​വ​സ​ങ്ങ​ളോ​ളം ഗ​താ​ഗ​തം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

പി​ന്നീട് മ​ഴ​യു​ടെ ശ​ക്തി​കു​റ​ഞ്ഞ​തോ​ടെ അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യാ​യ​തുകൊ​ണ്ട് യാ​ത്ര​ക്കാ​രു​ടെ നി​ര​ന്ത​ര​മാ​യ അ​പേ​ക്ഷ​യെ തു​ട​ര്‍​ന്ന് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളും ബ​സു​ട​മ​ക​ളും ജി​ല്ലാ ക​ള​ക്ട​റെ നേ​രി​ല്‍​ക്കണ്ടു ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ റി​പ്പോ​ര്‍​ട്ട് തേ​ടി​യ​തി​നു ശേ​ഷം രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴി​കെ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​തി​ന് അ​നു​വാ​ദം ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ കു​ത്തി​യൊ​ലി​ച്ച വെ​ള്ള​ത്തി​ല്‍ കു​ന്ന് പൂ​ര്‍​ണ​മാ​യും ഇ​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ഴു​ക​യൊ​യി​രു​ന്നു.

ഇ​തേ​തു​ട​ര്‍​ന്ന് ഗ​താ​ഗ​തം പൂ​ര്‍​ണമാ​യും ത​ട​സപെ​ട്ടു. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞാ​ല്‍ മാ​ത്ര​മെ മ​ണ്ണ് നീ​ക്കംചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​നാ​വൂ എ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.