കാ​റ്റിലും മ​ഴ​യി​ലും പ​ര​പ്പ ഖാ​ദി സെ​ന്‍റ​റി​ന്‍റെ മേ​ൽ​ക്കൂ​ര പ​റ​ന്നു​പോ​യി
Thursday, August 15, 2019 1:21 AM IST
പ​ര​പ്പ: കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ് പ​ര​പ്പ പ്ര​തി​ഭാ ന​ഗ​റി​ലെ ഖാ​ദി സെ​ന്‍റ​റി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ആ​സ്ബ​റ്റോ​സ് ഷീ​റ്റ് ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും പ​റ​ന്നു​പോ​കു​ക​യും മ​ഴ​വെ​ള്ളം വീ​ണ് പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ക​യും ചെ​യ്തു.
ഭാ​ഗി​ക​മാ​യി മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന സെ​ന്‍റ​റി​ൽ തൊ​ഴി​ലാ​ളി​ക​ൾ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ജോ​ലി​ചെ​യ്യാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​ധ​ന​സാ​മ​ഗ്രി​ക​​ളാ​ണ് മ​ഴ​വെ​ള്ള​ത്തി​ൽ ന​ശി​ക്കു​ന്ന​ത്. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. 1980 മു​ത​ൽ പ​യ്യ​ന്നൂ​ർ ഖാ​ദി ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള പ​ര​പ്പ ഖാ​ദി സെ​ന്‍റ​റി​ൽ 28 വ​നി​ത​ക​ളാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.