വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം അ​പേ​ക്ഷി​ക്കാം
Thursday, August 15, 2019 1:21 AM IST
കാ​സ​ർ​ഗോ​ഡ്: വ​നി​ത​ക​ള്‍ ഗൃ​ഹ​നാ​ഥ​രാ​യി​ട്ടു​ള്ള​വ​രു​ടെ മ​ക്ക​ള്‍​ക്ക് ഈ ​അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ലെ വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ര്‍​ക്കാ​ര്‍/​എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഒ​ന്നു മു​ത​ല്‍ പ്ല​സ് ടു ​വ​രെ​യും, ഡി​ഗ്രി/​പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സ് പ​ഠി​ക്കു​ന്ന​തു​മാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. കേ​ന്ദ്ര/​സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ല്‍ നി​ന്ന് മ​റ്റു സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ കൈ​പ്പ​റ്റു​ന്ന​വ​ര്‍ ഈ ​ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​ര​ല്ല. അ​പേ​ക്ഷ ഫോ​മും, വി​ശ​ദ​വി​വ​ര​ങ്ങ​ളും വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ wcd.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലും എ​ല്ലാ ശി​ശു​വി​ക​സ​ന​പ​ദ്ധ​തി ഓ​ഫീ​സു​ക​ളി​ലും ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ 31 ന​കം ബ​ന്ധ​പ്പെ​ട്ട ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സു​ക​ളി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.