കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്
Saturday, August 17, 2019 1:48 AM IST
ബ​ദി​യ​ഡു​ക്ക: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്കു പ​രി​ക്ക്. ബ​ദി​യ​ഡു​ക്ക കൃ​ഷി ഓ​ഫീ​സ് ജീ​വ​ന​ക്കാ​രാ​യ മു​ള്ളേ​രി​യ പാ​ത്ത​ന​ടു​ക്ക​ത്തെ രാ​ധ​കൃ​ഷ്ണ​ന്‍ (38), കാ​ട​ക​ത്തെ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍(36), കാ​ർ ഡ്രൈ​വ​ര്‍ മാ​വി​ന​ക്ക​ട്ട അ​ജ്ജി​ക്കൊ​ള​ഞ്ച​യി​ലെ അ​ബ്ദു​ള്ള(40) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ ബ​ദി​യ​ഡു​ക്ക- മു​ള്ളേ​രി​യ റൂ​ട്ടി​ലെ ബാ​റ​ഡു​ക്ക​യ്ക്കും ബോ​ളു​ക്ക​ട്ട​യ്ക്കു​മി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​ദി​യ​ഡു​ക്ക ഭാ​ഗ​ത്ത് നി​ന്ന് മാ​വി​ന​ക്ക​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ര്‍ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.