തൃ​ക്ക​രി​പ്പൂ​ർ ഗ​വ. സ്‌​കൂൾ കെ​ട്ടി​ടം ഉദ്ഘാടനം ചെയ്തു
Sunday, August 18, 2019 1:19 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​വി. പ​ത്മ​ജ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി. ​ര​വി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ.​ജി. സ​റീ​ന, വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ വി. ​ര​മ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ച​ന്ദ്ര​ൻ മാ​വി​ലാം​ക​ണ്ടി, കെ. ​ശ്രീ​നി​വാ​സ​ൻ, പി. ​ദി​നേ​ശ​ൻ, രേ​ഷ്മ സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ ഫു​ട്‍​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി പി. ​മു​ഹ​മ്മ​ദ് ഫ​ർ​ഹാ​നെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.