ച​ന്ദ്ര​ഗി​രി പാ​ല​ത്തി​ൽ നി​ന്ന് പു​ഴ​യി​ൽ ചാ​ടി​യ ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല
Sunday, August 18, 2019 1:22 AM IST
കാ​സ​ർ​ഗോ​ഡ്: ച​ന്ദ്ര​ഗി​രി പാ​ല​ത്തി​ല്‍ നി​ന്ന് പു​ഴ​യി​ലേ​ക്ക് ചാ​ടി​യ ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. കാ​സ​ർ​ഗോ​ഡ് അ​ണ​ങ്കൂ​ര്‍ സ്വ​ദേ​ശി​യും മ​ര​പ്പ​ണി​ക്കാ​ര​നു​മാ​യ കെ. ​അ​ശോ​ക​നാ​ണ്(45) പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

അ​ശോ​ക​ന് സാ​മ്പ​ത്തി​ക​പ്ര​യാ​സം ഉ​ണ്ടാ​യി​രു​ന്ന​താ​യും അ​ടു​ത്തി​ടെ ഒ​ര​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ന് മൊ​ഴിന​ല്‍​കി​യി​ട്ടു​ണ്ട്.

സ്‌​കൂ​ട്ട​റി​ല്‍ നി​ന്ന് അ​ശോ​ക​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും പേ​ഴ്‌​സും വ​ണ്ടി​യു​ടെ ആ​ര്‍​സി ബു​ക്കും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പു​ഴ​യി​ല്‍ ചാ​ടി​യ ആ​ള്‍ ക​ര​യി​ലേ​ക്ക് നീ​ന്തി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ പ​കു​തി​‍ എ​ത്തി​യ​പ്പോ​ള്‍ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നും ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

കാ​സ​ർ​ഗോ​ഡ് പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് രാ​ത്രി​വ​രെ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പു​ഴ​യി​ൽ ന​ല്ല അ​ടി​യൊ​ഴു​ക്കു​ള്ള​തി​നാ​ൽ ഏ​ഴ് മ​ണി​യോ​ടെ താ​ത്കാ​ലി​ക​മാ​യി തെ​ര​ച്ചി​ൽ നി​ർ​ത്തി.