കരിന്പില അടഞ്ഞുതന്നെ
Monday, August 19, 2019 5:48 AM IST
ബ​ദി​യ​ടു​ക്ക: ബ​ദി​യ​ടു​ക്ക-​പെ​ര്‍​ള റൂ​ട്ടി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ല്‍ 20 മു​ത​ല്‍ ബ​ദി​യ​ഡു​ക്ക-​കാ​സ​ർ​ഗോ​ഡ് റൂ​ട്ടി​ല്‍ ന​ട​ത്തു​ന്ന മു​ഴു​വ​ന്‍ സ്വ​കാ​ര്യ ബ​സു​ക​ളും അ​നി​ശ്ചി​ത കാ​ല​ത്തേ​യ്ക്ക് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കു​മെ​ന്ന് "പ്രൈ​ഡ്' ബ​സ് വ​ര്‍​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
ഇ​തു​സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍​ക്കും മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​ക്കും ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ലു​ടെ അ​റി​യി​ച്ചു. ബ​ദി​യ​ടു​ക്ക-​പെ​ര്‍​ള റൂ​ട്ടി​ലെ ക​രി​മ്പി​ല​യി​ല്‍ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത് മൂ​ലം ചി​ല ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ന്നു.
ചു​രു​ക്കം ചി​ല ബ​സു​ക​ള്‍ കാ​സ​ർ​ഗോ​ഡി​ല്‍ നി​ന്ന് ബ​ദി​യ​ടു​ക്ക വ​രെ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ന​ഷ്ട​ത്തി​ലാ​ണ് ഓ​ടു​ന്ന​ത്. ഇ​തു​മൂ​ലം ശ​മ്പ​ളം ത​രാ​ന്‍ മു​ത​ലാ​ളി​മാ​ര്‍ ത​യാ​റാ​കു​ന്നു​മി​ല്ല. ഇ​തു​തു​ട​രാ​ന്‍ ആ​വി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു.
അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​നാ​യി മ​ണ്ണ് നീ​ക്കം​ചെ​യ്ത​താ​ണ് മ​ണ്ണി​ച്ചി​ലി​ന് കാ​ര​ണ​മാ​യ​ത്. തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണ് നീ​ക്കം​ചെ​യ്യാ​ന്‍ ത​യാ​റാ​ണെ​ന്ന് റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ൻ അ​റി​യി​ച്ചെ​ങ്കി​ലും പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ അ​തി​നു​ള്ള അ​നു​വാ​ദം ന​ല്‍​കാ​ന്‍ ത​യാ​റാ​യി​ല്ല. ഇ​തു​മൂ​ലം വി​ണ്ടു​കീ​റി നി​ന്നി​രു​ന്ന വി​ട​വി​ലൂ​ടെ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വെ​ള്ളം കു​ത്തി​യൊ​ലി​ച്ച​ത് കൂ​ടു​ത​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മാ​യി.
അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ലേ​ക്കാ​ണ് ഇ​ത് വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത്. അ​തു​കൊ​ണ്ട് ബ​ദി​യ​ടു​ക്ക-​കാ​സ​ർ​ഗോ​ഡ് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട അ​വ​ധി​യെ​ടു​ത്ത് സ​ർ​വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​കു​ന്ന​തെ​ന്നും ഇ​തി​ന് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നും "പ്രൈ​ഡ്' ബ​സ് തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ ഹ​രീ​സ് അ​ഷ​റ​ഫ്, ഉ​ദ​യ​ന്‍, അ​ജി തോ​മ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.