രഹസ്യമായി ഭാഗ്യം വിൽക്കാനുണ്ട്
Monday, August 19, 2019 5:49 AM IST
രാ​ജ​പു​രം: മ​ല​യോ​ര​ത്ത് അ​ന​ധി​കൃ​ത എ​ഴു​ത്ത് ലോ​ട്ട​റി വ്യാ​പ​ക​മാ​കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ട്ടോ​ടി കൂ​രാം​ക​ര​യി​ലെ പ്ര​ഭാ​ക​ര​ന്‍(51), പെ​രു​മ്പ​ള്ളി ക​രി​ങ്കോ​ലി​ലെ കെ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍(38) എ​ന്നി​വ​രെ​യാ​ണ് രാ​ജ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​യി ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​മ​ട​ക്ക​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.
ദി​വ​സ​ങ്ങ​ളോ​ളം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ പൂ​ടം​ക​ല്ല് പൈ​നി​ക്ക​ര​യി​ല്‍ ലോ​ട്ട​റി ഇ​ട​പാ​ട് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സി​ഐ ബാ​ബു പെ​രി​ങ്ങേ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ രാ​ജീ​വ​ന്‍, എ​എ​സ്ഐ മു​ഹ​മ്മ​ദ്, സി​പി​ഒ ജ​യേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് 14,380 രൂ​പ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ധാ​ന ക​ണ്ണി​ക​ളെ ക​ണ്ടെ​ത്താ​നാ​യി കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ര്‍​ഗോ​ഡ്, നീ​ലേ​ശ്വ​രം തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​മെ​ന്ന് സി​ഐ അ​റി​യി​ച്ചു.
മ​ല​യോ​ര​ത്തെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലെ​ല്ലാം ഇ​വ​ർ​ക്കാ​യി ഏ​ജ​ന്‍റു​മാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും എ​ഴു​തി​വാ​ങ്ങി​യും ഫോ​ണി​ലൂ​ടെ​യും മ​റ്റും ഇ​ട​പാ​ടു​കാ​രി​ൽ നി​ന്ന് ന​മ്പ​ര്‍ സ്വീ​ക​രി​ച്ചു​മാ​ണ് സ​മാ​ന്ത​ര ലോ​ട്ട​റി സം​ഘം അ​ന​ധി​കൃ​ത ചൂ​താ​ട്ടം ന​ട​ത്തി വ​ന്നി​രു​ന്ന​ത്.
സ്ഥി​രം ഇ​ട​പാ​ടു​കാ​ർ​ക്ക് ക​യ്യി​ല്‍ പ​ണ​മി​ല്ലെ​ങ്കി​ലും ഫോ​ണി​ല്‍ വി​ളി​ച്ചും വാ​ട്‌​സ്ആ​പ്പി​ല്‍ സ​ന്ദേ​ശ​മ​യ​ച്ചും ടി​ക്ക​റ്റെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ഇ​വ​ർ ഒ​രു​ക്കി​യി​രു​ന്നു. മ​ല​യോ​ര​ത്ത് വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന സ​മാ​ന്ത​ര ലോ​ട്ട​റി സം​ഘ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ​ത്.
ഓ​രോ ദി​വ​സ​വും ന​റു​ക്കെ​ടു​ക്കു​ന്ന കേ​ര​ള ലോ​ട്ട​റി​യു​ടെ അ​വ​സാ​ന മൂ​ന്ന​ക്ക​മാ​ണ് ഭാ​ഗ്യാ​ന്വേ​ഷി​ക​ള്‍ എ​ഴു​തി​യോ ഫോ​ണ്‍ വി​ളി​ച്ചോ ന​ല്‍​കു​ക. ഈ ​മൂ​ന്ന​ക്ക ന​മ്പ​ര്‍ സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​ന്നാം സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റി​ന്‍റെ അ​വ​സാ​ന മൂ​ന്ന​ക്ക​ങ്ങ​ളു​മാ​യി ഒ​ത്തു​വ​ന്നാ​ല്‍ 5000 രൂ​പ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. മൂ​ന്ന​ക്ക ന​മ്പ​ര്‍ ഒ​രു പ്രാ​വ​ശ്യം എ​ഴു​തു​ന്ന​തി​ന് പ​ത്ത് രൂ​പ​യാ​ണ് ന​ല്‍​കേ​ണ്ട​ത്.
ഒ​രാ​ള്‍ ത​ന്നെ പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​ന് രൂ​പ​യ്ക്ക് ഇ​ങ്ങ​നെ ന​മ്പ​ര്‍ എ​ഴു​തി​ന​ല്‍​കു​ന്നു​ണ്ട്. മ​ല​യോ​ര​ത്തെ ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍, ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ള്‍, നി​ര്‍​മാ​ണ​തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​വ​രു​ടെ സ​മാ​ന്ത​ര ലോ​ട്ട​റി കെ​ണി​യി​ൽ​പെ​ട്ടു ക​ട​ക്കെ​ണി​യി​ല​ട​ക്കം കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്.