ദേ​വാ​ല​യ ആ​ക്ര​മ​ണം: അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കു​മെ​ന്ന് ഡി​ജി​പി
Wednesday, August 21, 2019 1:21 AM IST
കാ​സ​ര്‍​ഗോ​ഡ് : മ​ഞ്ചേ​ശ്വ​രം കാ​രു​ണ്യ​മാ​താ ദേ​വാ​ല​യ​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ.

ദേ​വാ​ല​യ​ത്തി​നും വി​ശ്വാ​സി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പൂ​ര്‍​ണ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ അ​ദാ​ല​ത്തി​നാ​യി എ​ത്തി​യ ഡി​ജി​പി​യെ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ വി​കാ​രി ഫാ. ​വി​ന്‍​സ​ന്‍റ് വി​നോ​ദ് സ​ല്‍​ദാ​ന​യ്ക്ക് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ല്‍​കി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബേ​ഡ​കം സി​ഐ ഉ​ത്തം​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട്ടം​ഗ​ങ്ങ​ളു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് രൂ​പം​ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​ന​കം പ​തി​ന​ഞ്ചോ​ളം പേ​രെ ചോ​ദ്യം​ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല​രെ​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ പോ​ലീ​സ് ഒ​ത്തു​ക​ളി​ക്കു​ന്ന​താ​യ പ​രാ​തി​യും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

കേ​സ​ന്വേ​ഷ​ണം ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ ത​ന്നെ സം​ഭ​വ​ത്തി​ന് മ​ണ​ല്‍​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടേ​താ​യി വ​ന്ന പ്ര​സ്താ​വ​ന പോ​ലീ​സ് അ​ന്വേ​ഷ​ണം മു​ന്‍​വി​ധി​ക​ളോ​ടെ​യാ​ണെ​ന്ന സം​ശ​യം ജ​നി​പ്പി​ക്കു​ന്ന​താ​ണ്.

മ​ണ​ല്‍ ലോ​ബി​ക​ളു​മാ​യി ഒ​ത്തു​ക​ളി​ക്കു​ന്ന ലോ​ക്ക​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കാ​നാ​യി മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ക്കു​ന്നു.

നേ​ര​ത്തേ മ​ണ​ല്‍​ക്ക​ട​ത്തി​നെ​തി​രാ​യി ന​ട​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ള്‍ മ​ര്‍​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന റീ​ത്ത ഡി​സൂ​സ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത സം​ഭ​വ​വും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.