കേരളപ്പിറവി ദിനത്തിൽ ജലമാമാങ്കം
Wednesday, August 21, 2019 1:21 AM IST
പ​ട​ന്ന: ക​വ്വാ​യി​ക്കാ​യ​ലി​ൽ ഉ​ത്ത​ര മ​ല​ബാ​ർ ജ​ലോ​ത്സ​വം ന​വം​ബ​ർ ഒ​ന്ന് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ന​ട​ത്തും. അ​ടു​ത്തമാ​സം 29ന് ​ന​ട​ത്താ​നി​രു​ന്ന ജ​ലോ​ത്സ​വ​മാ​ണ് പ്ര​ള​യ​ദു​ര​ന്തെ തു​ട​ർ​ന്ന് ന​വം​ബ​ർ ഒ​ന്നി​ലേ​ക്ക് മാ​റ്റി​യ​ത്.
തെ​ക്കേ​ക്കാ​ട് അ​ജ​യ ക​ലാ​നി​ല​യം ഗ്ര​ന്ഥാ​ല​യം, വ​ട​ക്കേക്കാ​ട് സാം​സ്കാ​രി​ക​വേ​ദി, കൈ​ര​ളി ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജ​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 10 വ​നി​താ ടീ​മു​കൾ​പ്പെ​ടെ 25 ടീ​മു​ക​ളാ​ണ് മ​ത്സ​രി​ക്കാ​നെ​ത്തു​ക. 25, 15 പേ​ർ ഇ​ന​ത്തി​ൽ പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും വെ​വ്വേ​റെ മ​ത്സ​ര​മു​ണ്ടാ​കും.
ക​വ്വാ​യി​ക്കാ​യ​ലി​ൽ വ​ട​ക്കേ​ക്കാ​ട് പ​രി​സ​ര​ത്തു നി​ന്ന് ആ​രം​ഭി​ച്ച് തെ​ക്കെ​ക്കാ​ട് ബ​ണ്ട് പ​രി​സ​ര​ത്ത് ഫി​നി​ഷിം​ഗ്‌ പോ​യി​ന്‍റാ​യാ​ണ് മ​ത്സ​രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് ഈ ​പ്ര​ദേ​ശം ഉ​ത്ത​ര മ​ല​ബാ​ർ ജ​ലോ​ത്സ​വ​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്. ജ​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് സി​നി​മാതാ​രം സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​നി​താ കൂ​ട്ടാ​യ്മ​യു​ടേ​യും യു​വ​ജ​ന വേ​ദി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ അ​മ്പ​തോ​ളം പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്നാ​ണ് മു​ള​യി​ലും ഓ​ല​യി​ലും മ​നോ​ഹ​ര​മാ​യ ഓ​ഫീ​സ് പ​ണി​ത​ത്.
മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ 9995413240, 9447352385 എ​ന്നീ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ കെ. ​കു​ഞ്ഞി​രാ​മ​ൻ, ടി.​വി. ബാ​ല​ൻ, എ​സ്. ര​മ​ണ​ൻ, ജി.​എ​സ്. ഗു​ൽ മു​ഹ​മ്മ​ദ്, ആ​ർ. ര​ജി, കെ. ​പ്രി​യ​ദാ​സ​ൻ, കെ.​വി. ര​തീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.