ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ് പു​തു​ക്ക​ൽ
Wednesday, August 21, 2019 1:21 AM IST
ബ​ളാ​ൽ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ​ചി​കി​ത്സാ​പ​ദ്ധ​തി​യാ​യ ആ​യു​ഷ്മാ​ന്‍ ഭാ​ര​ത്-​കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ കാ​ര്‍​ഡ് വി​ത​ര​ണം ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ൽ 29,30,31, സെ​പ്റ്റം​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ബ​ളാ​ൽ ക​മ്യൂ​ണി​റ്റി ഹാ​ളി​ലും സെ​പ്റ്റം​ബ​ർ ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ മാ​ലോം ക​മ്യൂ​ണി​റ്റി ഹാ​ളി​ലും ന​ട​ക്കും.
നി​ല​വി​ൽ ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പു​തു​ക്കി​യ കു​ടും​ബാം​ഗം ഉ​ള്ള കു​ടും​ബ​ങ്ങ​ളി​ലെ ബാ​ക്കി അം​ഗ​ങ്ങ​ളും 2013 ന് ​ശേ​ഷം ഇ​ൻ​ഷ്വ​റ​ൻ​സ് പു​തു​ക്കു​വാ​ൻ ക​ഴി​യാ​ത്ത​വ​രും ആ​യ എ​ല്ലാ​വ​രും നി​ല​വി​ലു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് സ്മാ​ർ​ട്ട് കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ത്ത്, റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​മാ​യി പ്ര​സ്തു​ത​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​താ​ണ്.
ഒ​രു കു​ടും​ബ​ത്തി​ന് 50 രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ്. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ കാ​ര്‍​ഡ് നേ​ടു​വാ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണി​ത്.