മലബാർ ടൂറിസം ഇനി പറപറക്കും
Wednesday, August 21, 2019 1:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഉ​ത്ത​ര​മ​ല​ബാ​റി​ലെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ അ​ടു​ത്ത​റി​യു​ന്ന​തി​നും ബി​സി​ന​സ് കൂ​ട്ടാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും വി​വി​ധ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ പ്ര​മു​ഖ​രാ​യ അ​റു​പ​തോ​ളം ടൂ​ർ ക​മ്പ​നി ഓ​പ്പ​റേ​റ്റ​ർ​മാ​ർ എ​ത്തു​ന്നു.
ജ​ർ​മ​നി, ഫ്രാ​ൻ​സ്, യു​എ​സ്, ഇ​റ്റ​ലി, ജ​പ്പാ​ൻ, ഓ​സ്ട്രേ​ലി​യ, ബ​ൾ​ഗേ​റി​യ, ഡ​ൻ​മാ​ർ​ക്ക്, ഹം​ഗ​റി, പോ​ള​ണ്ട്, റ​ഷ്യ, മ​ലേ​ഷ്യ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ, സൗ​ത്ത് ആ​ഫ്രി​ക്ക, സ്വീ​ഡ​ൻ, താ​യ്‌​ല​ൻ​ഡ്, താ​യ്‌​വാ​ൻ മു​ത​ലാ​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് എ​ത്തു​ന്ന​ത്. ഒ​ക്ടോ​ബ​ർ 24ന് ​ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് വ​ഴി കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന പ്ര​തി​നി​ധി​ക​ൾ 26 വ​രെ ഉ​ത്ത​ര മ​ല​ബാ​റി​ൽ ചെ​ല​വ​ഴി​ക്കും.
ആ​യു​ർ​വേ​ദ പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി ന​ട​ത്തു​ന്ന ആ​യു​ർ​വേ​ദ അം​ബാ​സ​ഡേ​ഴ്സ് ടൂ​റി​ന്‍റെ ഭാ​ഗ​മാ​യി ടൂ​റി​സം വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ബേ​ക്ക​ൽ റി​സോ​ർ​ട്ട്സ് ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ (ബി​ആ​ർ​ഡി​സി) യു​മാ​യി ചേ​ർ​ന്നാ​ണ് ഉ​ത്ത​ര മ​ല​ബാ​റി​ൽ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ബേ​ക്ക​ൽ താ​ജ്, ല​ളി​ത് റി​സോ​ർ​ട്ടു​ക​ൾ, വി​വി​ധ സ്മൈ​ൽ സം​രം​ഭ​ങ്ങ​ൾ, ക​ണ്ണൂ​ർ കൈ​ര​ളി ഹെ​റി​റ്റേ​ജ് എ​ന്നി​വ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ 25ന് ​ബേ​ക്ക​ലി​ൽ ബി​സി​ന​സ്- ടു-​ബി​സി​ന​സ് (ബി-​ടു-​ബി) മീ​റ്റ് ന​ട​ക്കും.
ത​ദ്ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളെ​യും ഉ​ത്പ​ന്ന​ങ്ങ​ളെ​യും കു​റി​ച്ച് വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നും ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും കൂ​ട്ടാ​യ്മ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും മീ​റ്റി​ൽ അ​വ​സ​ര​മു​ണ്ടാ​കും.
ഉ​ത്ത​ര മ​ല​ബാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​യു​ർ​വേ​ദ (ഹോ​സ്പി​റ്റ​ലു​ക​ൾ, ക്ലി​നി​ക്കു​ക​ൾ, പ​രി​ശീ​ല​ന) സ്ഥാ​പ​ന​ങ്ങ​ൾ, ടൂ​റി​സം അ​ധി​ഷ്ഠി​ത​മാ​യ ഹോ​ട്ട​ലു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, ഹൗ​സ്ബോ​ട്ടു​ക​ൾ, ഫാ​മു​ക​ൾ മു​ത​ലാ​യ​വ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം.
താ​ത്പ​ര്യ​മു​ള്ള​വ​ർ സ്ഥാ​പ​ന​ത്തെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ സ​ഹി​തം [email protected] എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ 31ന് ​മു​മ്പ് അ​പേ​ക്ഷി​ക്ക​ണം.