കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ന് 18 കോ​ടി
Thursday, August 22, 2019 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​വി​ക​സ​ന​ത്തി​നാ​യി 18 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​താ​യി റ​വ​ന്യൂ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.
ഇ​തി​നാ​യി മൂ​ന്നു കോ​ടി രൂ​പ വീ​തം മ​ണ്ഡ​ല​ത്തി​ലെ പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സ്, കോ​ടോ​ത്ത് അം​ബേ​ദ്ക​ർ ജി​എ​ച്ച്എ​സ്എ​സ് എ​ന്നീ സ്കൂ​ളു​ക​ളു​ടെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​വി​ക​സ​ന​ത്തി​നാ​യി ല​ഭി​ക്കും.
കൂ​ടാ​തെ മാ​വു​ങ്കാ​ൽ രാം​ന​ഗ​ർ ജി​എ​ച്ച്എ​സ്എ​സ് , പാ​ണ​ത്തൂ​ർ ജി​എ​ച്ച്എ​സ്, താ​യ​ന്നൂ​ർ ജി​എ​ച്ച്എ​സ്എ​സ്, ബ​ളാ​ൽ ജി​എ​ച്ച്എ​സ്എ​സ്, കാ​ലി​ച്ചാ​ന​ടു​ക്കം ജി​എ​ച്ച്എ​സ്, ബ​ല്ല ഈ​സ്റ്റ് ജി​എ​ച്ച്എ​സ്എ​സ്, ഹൊ​സ്ദു​ർ​ഗ് ജി​എ​ച്ച്എ​സ്എ​സ്, കൊ​ട്ടോ​ടി ജി​എ​ച്ച്എ​സ്എ​സ്, ഉ​പ്പി​ലി​ക്കൈ ജി​എ​ച്ച്എ​സ്എ​സ്, കാ​ഞ്ഞ​ങ്ങാ​ട് മ​ര​ക്കാ​പ്പ് ക​ട​പ്പു​റം ജി​എ​ഫ്എ​ച്ച് എ​സ്, മ​ടി​ക്കൈ ജി​വി​എ​ച്ച്എ​സ്എ​സ്, മ​ടി​ക്കൈ ജി​എ​ച്ച്എ​സ്എ​സ് സെ​ക്ക​ൻ​ഡ് എ​ന്നീ സ്കൂ​ളു​ക​ൾ​ക്ക് ഒ​രു കോ​ടി രൂ​പ വീ​ത​വും അ​നു​വ​ദി​ച്ച​താ​യി റ​വ​ന്യൂ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.