രു​ചി​യുടെ അ​മ്മ​ക്കൂ​ട്ടം
Friday, August 23, 2019 1:27 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വി​ഷ​മ​യ​മാ​യ പ​ച്ച​ക്ക​റി​ക​ൾ വാ​ങ്ങി ക​ഴി​ച്ച് ആ​രോ​ഗ്യം ന​ശി​ക്കു​ന്ന കാ​ല​ത്ത് നൂ​റ്റി അ​മ്പ​തി​ല​ധി​കം ഇ​ല​ക്ക​റി​ക​ളു​ടെ വേ​റി​ട്ട സ​ദ്യ ഒ​രു​ക്കി മേ​ലാ​ങ്കോ​ട്ട് എ.​സി.​ക​ണ്ണ​ൻ നാ​യ​ർ സ്മാ​ര​ക ഗ​വ.​യു​പി സ്‌​കൂ​ൾ. നാ​ട്ടു​വ​ഴി​ക​ളി​ലും വ​യ​ൽ​ക്ക​ര​യി​ലും സ​മൃ​ദ്ധ​മാ​യ പോ​ഷ​ക​സ​മൃ​ദ്ധ​വും ഔ​ഷ​ധ ഗു​ണ​വു​മു​ള്ള നൂ​റു ക​ണ​ക്കി​ന് സ​സ്യ​ങ്ങ​ളു​ടെ ഇ​ല​ക​ൾ മാ​ത്രം ശേ​ഖ​രി​ച്ചാ​ണ് പ​ച്ചി​ല​ത്തോ​ര​നും ച​മ്മ​ന്തി​യും ക​ട്‌​ലെ​റ്റും പ​ച്ച​ടി​യും അ​പ്പ​വും ഉ​ണ്ടാ​ക്കി​യ​ത്. ത​ഴു​താ​മ, ചേ​മ്പി​ല, മ​ത്ത​നി​ല, കു​മ്പ​ള​യി​ല, പ​യ​റി​ല, ചീ​ര, മു​ത്തി​ൾ, വേ​ലി​ച്ചീ​ര, മ​ണി​ത്ത​ക്കാ​ളി, ചേ​ന​യി​ല തു​ട​ങ്ങി പ​ത്തി​ല​ക്കൂ​ട്ട​ങ്ങ​ൾ കൊ​ണ്ടു​ള്ള പ​ത്തി​ല തോ​ര​ൻ മേ​ള​യി​ലെ ഇ​ഷ്ട​വി​ഭ​വ​മാ​യി. മേ​ലാ​ങ്കോ​ട്ട് എ.​സി.​ക​ണ്ണ​ൻ നാ​യ​ർ സ്മാ​ര​ക ഗ​വ.​യു​പി സ്കൂ​ളി​ൽ അ​മ്മ​ക്കൂ​ട്ടമാണ് ഇ​ല​ക്ക​റി മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചത്.
മു​രി​ങ്ങ​യി​ല ക​ട്‌​ല​റ്റ്, ത​ക​ര, ചേ​ന, കോ​വ​ക്ക, ക​റി​വേ​പ്പി​ല എ​ന്നി​വ ചേ​ർ​ത്ത പ​ച്ചി​ല ഫി​സ, നെ​ടും​താ​ള​പ്പം, ഇ​ഞ്ചി​യി​ല, പാ​വ​യ്ക്ക​യി​ല, മു​ത്തി​ൾ, ത​ഴു​താ​മ​ചേ​ർ​ത്ത പ​ച്ച​ടി, താ​ളി​ല​കൊ​ണ്ടു​ള്ള വി​ശി​ഷ്ട​മാ​യ പ​ത്ര​ട, വാ​ഴ​യി​ല​ത്ത​ളി​ര് എ​ണ്ണ​യി​ൽ പൊ​രി​ച്ചെ​ടു​ത്ത​ത്..... ഓ​രോ വി​ഭ​വ​ത്തി​നും വേ​റി​ട്ട സ്വാ​ദ്.പി​ലി​ക്കോ​ട് ജി​എ​ച്ച്എ​സ്എ​സ് മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​ജി.​സ​ന​ൽ​ഷ മു​ഖ്യാ​തി​ഥി​യാ​യി. മു​ഖ്യാ​ധ്യാ​പ​ക​ൻ കൊ​ട​ക്കാ​ട് നാ​രാ​യ​ണ​ൻ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ.​വി.​വ​ന​ജ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​ശ്രീ​ക​ല, സ​ണ്ണി കെ.​മാ​ടാ​യി, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ്് ര​ശ്മി പു​തു​വൈ, എ.​വി.​വി​ജി​ത, സീ​ന അ​നി​ൽ, സ്കൂ​ൾ ലീ​ഡ​ർ എം.​വി​ഷ്ണു നേ​തൃ​ത്വം ന​ൽ​കി.