കൗ​മാ​ര​താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കാ​ൻ ബൈ​ചും​ഗ് ബൂ​ട്ടി​യ സ്‌​കൂ​ൾ​സ്
Friday, August 23, 2019 1:27 AM IST
തൃ​ക്ക​രി​പ്പൂ​ർ: ദേ​ശീ​യ ഫു​ട്ബോ​ൾ മേ​ള​ക​ളി​ൽ പ്രാ​ധാ​ന്യ​മേ​റി​യ ഐ ​ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ കൗ​മാ​ര താ​രങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​മി​ട്ട് ബൈ​ചും​ഗ് ബൂ​ട്ടി​യ സ്‌​കൂ​ൾ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് ന​ട​ത്തി. ക​ളി ഉ​റ​യ്ക്കാ​ൻ കു​രു​ന്നി​ലേ പി​ടി​കൂ​ടു​ക എ​ന്ന​ത് ആ​പ്‌​ത​വാ​ക്യ​മാ​ക്കി സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ലെ കൗ​മാ​ര​ക്കാ​ർ​ക്കാ​യി ബം​ഗ​ളൂ​രു കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബൈ​ചും​ഗ് ബൂ​ട്ടി​യ സ്‌​കൂ​ൾ​സ് തൃ​ക്ക​രി​പ്പൂ​ർ ന​ട​ക്കാ​വ് രാ​ജീ​വ്ഗാ​ന്ധി സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ അ​ണ്ട​ർ-13, അ​ണ്ട​ർ-15 വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ ട്ര​യ​ൽ​സി​ലൂ​ടെ ക​ണ്ടെ​ത്തി. കേ​ര​ള​ത്തി​ൽ​നി​ന്ന് കൂ​ടു​ത​ൽ കൗ​മാ​ര താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ഇ​വ​ർക്കാ​കും. ബൈ​ചും​ഗ് ബൂ​ട്ടി​യ സ്‌​കൂ​ൾ​സ് സൗ​ത്ത് റീ​ജ​ൺ മു​ഖ്യ​പ​രി​ശീ​ല​ക​ൻ എ​സ്. പ്രി​യാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ ന​ട​ത്തി​യ​ത്. 220 ൽ​പ്പ​രം കു​രു​ന്നു​ക​ൾ പ​ങ്കെ​ടു​ത്തു. ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 16 പേ​രെ തെ​ര​ഞ്ഞെ​ടു​ത്തു.