മ​ഡ്ക്ക ചൂ​താ​ട്ടം: ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Saturday, August 24, 2019 1:18 AM IST
ബ​ദി​യ​ഡു​ക്ക: നീ​ര്‍​ച്ചാ​ല്‍ മു​ക​ളി​ലെ ബ​സാ​റി​ല്‍ മ​ഡ്ക്ക ക​ളി​യി​ല്‍ ഏ​ര്‍​പെ​ട്ട ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. സീ​താം​ഗോ​ളി​യി​ലെ ആ​ന്‍റ​ണി ഡി​സൂ​സ (52), പാ​ടി​യി​ലെ ഭാ​സ്ക​ര​ന്‍ (49) എ​ന്നി​വ​രേ​യാ​ണ് ബ​ദി​യ​ഡു​ക്ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ന്‍റ​ണി മ​ഡ്ക്ക ചൂ​താ​ട്ടം ന​ട​ത്തി​പ്പു​ക​ാര​നാ​ണ്.
ഇവരിൽ നിന്ന് 2910 രൂ​പ പി​ടി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ നാ​ലാ​മ​ത്തെ പ്രാ​വ​ശ്യ​മാ​ണ് ഭാ​സ്ക​ര​ന്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.

തു​ട​ര്‍​ച്ച​യാ​യി മ​ഡ്ക്ക ക​ളി​യി​ല്‍ ഏ​ര്‍​പ്പെ​ട്ട് പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്കെ​തി​രേ ലോ​ട്ട​റി ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും ഇ​വി​ടെ അ​തൊ​ന്നും ന​ട​പ്പാ​കു​ന്നി​ല്ല. മ​ഡ്ക്ക ക​ളി​യി​ല്‍ ഏ​ര്‍​പ്പെ​ട്ട് പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ ത​ന്നെ നി​മി​ഷനേ​രം​കൊ​ണ്ട് ര​ണ്ടാ​ള്‍ ജാ​മ്യ​ത്തി​ല്‍ പി​ടി​ക്ക​പ്പെ​ട്ട​യാ​ള്‍ പു​റ​ത്തു​വ​രും. വീ​ണ്ടും ചൂ​താ​ട്ട​ത്തി​ല്‍ ഏ​ര്‍​പെ​ടും.

മ​ഡ്ക്ക ചൂ​താ​ട്ടം ന​ട​ത്തി​പ്പു​കാ​ര​ന്‍ ത​ന്നെ ജാ​മ്യ​ക്കാ​രെ ശ​രി​പ്പെ​ടു​ത്തി കൊ​ടു​ക്കു​ക​യും ചെ​യ്യും.
പിടിക്കപ്പെട്ടാലും ചു​രു​ങ്ങി​യ പി​ഴ അ​ട​ച്ചാൽ മാത്രം മതി ​എന്നതുക്കൊണ്ടാണ് ഇ​ത്ത​ര​ക്കാ​ര്‍ ചൂ​താ​ട്ട​ത്തി​ലേ​ര്‍​പെ​ടു​ന്ന​ത്. പോ​ലീ​സ് ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.