ഒടുവിൽ അനുമതി
Sunday, August 25, 2019 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഒ​ട​യം​ചാ​ൽ-​ചെ​റു​പു​ഴ റോ​ഡ് വി​ക​സ​ന​ത്തി​ന് 21 കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ച​താ​യി റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യിവ​രി​ക​യാ​ണ്. പ​ദ്ധ​തി​യി​ൽ ഒ​ട​യം​ചാ​ൽ മു​ത​ൽ എ​ട​ത്തോ​ട് വ​രെ​യും വെ​ള്ള​രി​ക്കു​ണ്ട് മു​ത​ൽ ഭീ​മ​ന​ടി വ​രെ​യു​മു​ള്ള ഭാ​ഗം മെ​ക്കാ​ഡം ടാ​ർ ചെ​യ്ത് ന​വീ​ക​രി​ക്കും.
ദേ​ശീ​യ​പാ​ത​യാ​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള ഹൊ​സ്ദു​ർ​ഗ്-​പാ​ണ​ത്തൂ​ർ പാ​ത​യെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഒ​ട​യം​ചാ​ൽ-​ചെ​റു​പു​ഴ റോ​ഡ്. കോ​ടോം-​ബേ​ളൂ​ർ, ബ​ളാ​ൽ, കി​നാ​നൂ​ർ-​ക​രി​ന്ത​ളം, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​മാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.
പ​തി​നൊ​ന്ന് ക​ൾ​വ​ർ​ട്ടു​ക​ൾ, ഏ​ഴ് പൈ​പ്പ് ക​ൾ​വ​ർ​ട്ടു​ക​ൾ, അ​രി​കു​ഭി​ത്തി, ഡ്രെ​യി​നേ​ജ് സം​വി​ധാ​നം, ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന വി​ശ​ദ​മാ​യ എ​സ്റ്റി​മേ​റ്റാ​ണ് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ന​വം​ബ​ർ മാ​സ​ത്തി​ന​കം പ്ര​വൃ​ത്തി തു​ട​ങ്ങാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് റ​വ​ന്യൂ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.