ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മാ​ല ഉ​ട​മ​യ്ക്കു കൈ​മാ​റി വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ന്‍റെ മാ​തൃ​ക
Monday, August 26, 2019 12:59 AM IST
കാ​ഞ്ഞ​ങ്ങാ​ട‌്: ന​ഗ​ര​മ​ധ്യ​ത്തി​ൽ ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മാ​ല ഉ​ട​മ​യ്ക്കു കൈ​മാ​റി വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ന്‍റെ മാ​തൃ​ക. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 7.40 ഓ​ടെ കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ ഉ​ന്തു​വ​ണ്ടി​യി​ൽ ക​ട​ല ക​ച്ച​വ​ടം ന​ട​ത്തു​ന്ന അ​ജാ​നൂ​ർ ബ​ട്ട​മ്മ​ൽ ന​സ്റീം ക്വാ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന പി.​പി. ബ​ഷീ​റാ​ണ് നാ​ടി​നാ​കെ മാ​തൃ​ക​യാ​യ​ത്.
മൂ​ന്ന​ര പ​വ​നി​ല​ധി​കം വ​രു​ന്ന സ്വ​ർ​ണ താ​ലി​മാ​ല കി​ട്ടി​യ ഉ​ട​ൻ ഒ​ന്നും ആ​ലോ​ച്ചി​ച്ചി​ല്ല, സു​ഹൃ​ത്തു​ക്ക​ളു​ടെ അ​ഭി​പ്രാ​യം കൂ​ടി​യാ​യ​പ്പോ​ൾ സ്വ​ർ​ണം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​നെ ഏ​ൽ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
വി​വ​രം നി​ര​വ​ധി പേ​ർ വി​വി​ധ വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും അ​റി​യി​ച്ച​തോ​ടെ യ​ഥാ​ർ​ഥ ഉ​ട​മ വി​വ​രം അ​റി​യു​ക​യാ​യി​രു​ന്നു. ബോ​വി​ക്കാ​ന​ത്തെ ബി.​കെ. മ​ജീ​ദി​ന്‍റെ ഭാ​ര്യ നൂ​റു​ന്നീ​സ​യു​ടേ​താ​യി​രു​ന്നു താ​ലി​മാ​ല. ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​ന്തം വീ​ട്ടി​ലേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ കാ​ഞ്ഞ​ങ്ങാ​ട് ബ​സ് ഇ​റ​ങ്ങി ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട​ത്. പീ​ന്നീ​ട് നൂ​റു​ന്നീ​സ​യു​ടെ ബ​ന്ധു​ക്ക​ൾ വി.​വി. ര​മേ​ശ​നി​ൽ നി​ന്ന് മാ​ല ഏ​റ്റു​വാ​ങ്ങി.