നാലുവരിക്കായി 230.38 കോടി കൂടി
Monday, September 9, 2019 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ൽ ദേ​ശീ​യ​പാ​ത​യ്ക്ക് ഭൂ​മി ഏ​റ്റെ​ടു​ത്ത് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് 238.38 കോ​ടി രൂ​പ​കൂ​ടി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​നു​വ​ദി​ച്ചു.
15 വി​ല്ലേ​ജു​ക​ളി​ലെ 708 പേ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നു​ള്ള തു​ക​യാ​ണി​ത്. കെ​ട്ടി​ട​ങ്ങ​ളു​ടെ​യും അ​നു​ബ​ന്ധ നി​ർ​മാ​ണ​ങ്ങ​ളു​ടെ​യും ക​ണ​ക്കാ​ക്കി​യ മൂ​ല്യ​ത്തി​ൽ നി​ന്ന് ഇ​നി​മു​ത​ൽ ആ​റു​ശ​ത​മാ​നം കി​ഴി​ച്ചേ ഉ​ട​മ​സ്ഥ​ന് ന​ൽ​കൂ.
പ​ക​രം കെ​ട്ടി​ട​ങ്ങ​ളും മ​റ്റും പൊ​ളി​ച്ചു ഇ​ള​ക്കി​യെ​ടു​ക്കാ​വു​ന്ന മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും ഉ​ട​മ​സ്ഥ​ന് ത​ന്നെ സ്വ​ന്ത​മാ​ക്കാം.
നേ​ര​ത്തെ പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്ക് മാ​ത്ര​മാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ല്യ​ത്തു​ക​യി​ൽ നി​ന്ന് ആ​റു​ശ​ത​മാ​നം തു​ക കി​ഴി​ച്ചു ന​ൽ​കി​യി​രു​ന്ന​ത്. ഇ​ങ്ങ​നെ ആ​റു​ശ​ത​മാ​നം തു​ക കി​ഴി​ച്ചു ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് പെ​ട്ടെ​ന്ന് കെ​ട്ടി​ടം​പൊ​ളി​ച്ചു​നീ​ക്കാ​ൻ ഇ​നി സാ​ധി​ക്കും. നീ​ലേ​ശ്വ​രം വി​ല്ലേ​ജ്-44 പേ​ർ, ഉ​പ്പ​ള-85, തെ​ക്കി​ൽ-31, അ​ജാ​നൂ​ർ-30, ബ​ങ്ക​ര മ​ഞ്ചേ​ശ്വ​രം-41, മു​ട്ട​ത്തൊ​ടി-84, ഹൊ​സ്ദു​ർ​ഗ്-39, ചെ​ങ്ക​ള-50, ഷി​റി​യ-26, മൊ​ഗ്രാ​ൽ-26, ഉ​ദ്യാ​വ​ര-24, കു​ഞ്ച​ത്തൂ​ർ-32 പേ​ർ​ക്കാ​ണ് ന​ഷ്ട​പ​രി​ഹാ​ര​തു​ക ല​ഭി​ക്കു​ക.
ഒ​ന്പ​തു​മാ​സ​ത്തെ അ​നി​ശ്ചി​ത​ത്വ​ത്തി​ന് ശേ​ഷ​മാ​ണ് ജി​ല്ല​യ്ക്ക് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ന​ഷ്ട​പ​രി​ഹാ​ര​തു​ക അ​നു​വ​ദി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​വി​ഭാ​ഗം സ്പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ അ​വാ​ർ​ഡ് ഉ​ത്ത​ര​വ് പ്ര​കാ​രം ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ൽ​ദാ​ർ​മാ​ർ വ​സ്തു വ​ക​ക​ളും കെ​ട്ടി​ട​ങ്ങ​ളും ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ക​ക്ഷി​ക​ൾ​ക്ക് മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ ഉ​ട​ൻ നോ​ട്ടീ​സ് അ​യ​ച്ചു​തു​ട​ങ്ങും.
60 ദി​വ​സ​ത്തി​ന​കം കെ​ട്ടി​ട​വും സ്ഥ​ല​വും ഒ​ഴി​ഞ്ഞു​കൊ​ടു​ക്ക​ണം. ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മു​റ​യ്ക്ക് ഉ​ട​മ​സ്ഥ​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​യ്ക്ക് ന​ഷ്ട​പ​രി​ഹാ​ര​തു​ക എ​ത്തും.
അ​തേ​സ​മ​യം അ​ടു​ക്ക​ത്ത് ബ​യ​ൽ, കാ​സ​ർ​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് വി​ല്ലേ​ജു​ക​ളി​ലെ 196 പേ​ർ​ക്ക് അ​നു​വ​ദി​ച്ച തു​ക മ​ര​വി​പ്പി​ച്ചു​വ​യ്ക്കാ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി നി​ർ​ദേ​ശം ന​ൽ​കി. ഇ​വി​ടെ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച​തു കൂ​ടി​പ്പോ​യെ​ന്ന് അ​തോ​റി​റ്റി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ടു​ക്ക​ത്ത് ബ​യ​ൽ വി​ല്ലേ​ജി​ലെ 33 പേ​ർ​ക്കും കാ​സ​ർ​ഗോ​ട്ടെ 42 പേ​ർ​ക്കും കാ​ഞ്ഞ​ങ്ങാ​ട്ടെ 121 പേ​ർ​ക്കും ന​ൽ​കാ​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​തു​ക​യാ​ണ് ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ മ​ര​വി​പ്പി​ച്ചി​ട്ടു​ള്ള​ത്.
ഇ​തേ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​മാ​സം കേ​ന്ദ്ര​സം​ഘം കാ​സ​ർ​ഗോ​ട്ടെ​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചി​രു​ന്നു. വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. എ​ൻ​എ​ച്ച് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റും ഇ​തി​ൽ പ​ങ്കെ​ടു​ക്കും.
ജി​ല്ല​യി​ൽ ത​ല​പ്പാ​ടി മു​ത​ൽ കാ​ലി​ക്ക​ട​വ് വ​രെ 86.6 കി​ലോ​മീ​റ്റ​ർ ദേ​ശീ​യ​പാ​ത വി​ക​സി​പ്പി​ക്കു​ന്ന​തി​ന് 33 വി​ല്ലേ​ജു​ക​ളി​ലെ ഏ​ക​ദേ​ശം 4500 പേ​രു​ടെ സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. 12 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് മൂ​ന്നു ന​ഗ​ര​സ​ഭ​ക​ളി​ൽ നി​ന്നു​മാ​യി 94.2018 ഹെ​ക്ട​ർ സ്വ​കാ​ര്യ​ഭൂ​മി വ​രു​മി​ത്. ഇ​തി​നാ​യി ഏ​ക​ദേ​ശം 1200 കോ​ടി രൂ​പ​യാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. 27 വി​ല്ലേ​ജു​ക​ളി​ലെ 1663 ഭൂ​വു​ട​മ​ക​ൾ​ക്ക് ന​ൽ​കാ​ൻ 365.30 കോ​ടി രൂ​പ നേ​ര​ത്തെ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ൽ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച് കൈ​മാ​റ്റം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കാ​യി 335 കോ​ടി​യോ​ളം രൂ​പ ന​ൽ​കി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ൽ 2000 ഓ​ളം വ്യാ​പാ​രി​ക​ൾ​ക്ക് സ്ഥാ​പ​നങ്ങൾ ന​ഷ്ട​പ്പെ​ടും. പ​തി​നാ​യി​ര​ത്തി​ലേ​റെ ജീ​വ​ന​ക്കാ​രെ​യും ഇ​ത് ബാ​ധി​ക്കും. സം​സ്ഥാ​ന​സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് അ​നു​വ​ദി​ച്ച് നേ​ര​ത്തെ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നെ​ങ്കി​ലും ഫ​ണ്ട് ഇ​തു​വ​രെ ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല.
ഇ​തു​സം​ബ​ന്ധി​ച്ച് വ്യാ​പാ​രി​ക​ളു​ടെ ആ​ശ​ങ്ക തു​ട​രു​ക​യാ​ണ്. ത​ല​പ്പാ​ടി മു​ത​ൽ ചെ​ങ്ക​ള വ​രെ​യും ചെ​ങ്ക​ള മു​ത​ൽ നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര മേ​ൽ​ പ്പാ​ലം വ​രെ​യും ര​ണ്ടു റീ​ച്ചു​ക​ളാ​യി​ട്ടാ​യി​രി​ക്കും ജി​ല്ല​യി​ൽ ആ​ദ്യം ദേ​ശീ​യ​പാ​ത വി​ക​സ​നം തു​ട​ങ്ങു​ക.