ദേശീയപാത: പത്തുദിവസത്തിനകം പുനർനിർമാണം
Tuesday, September 10, 2019 1:17 AM IST
ചെ​റു​വ​ത്തൂ​ർ: ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പൊ​ട്ടി​പൊ​ളി​ഞ്ഞ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ചു പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ന​ട​പ​ടി​യു​മാ​യി റീ​ജ​ൺ ഓ​ഫീ​സ​ർ വി.​വി. ശാ​സ്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം.
മ​ഞ്ചേ​ശ്വ​രം മു​ത​ൽ കാ​ലി​ക്ക​ട​വ് വ​രെ​യു​ള്ള കു​ണ്ടും​കു​ഴി​യും നി​റ​ഞ്ഞ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് ത​ക​ർ​ച്ച വി​ല​യി​രു​ത്തി​യ​ത്.
റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി 10 ദി​വ​സ​ത്തി​ന​കം ജി​ല്ല​യി​ലെ റോ​ഡ് പൂ​ർ​ണ​മാ​യും പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ത​ല​പ്പാ​ടി മു​ത​ൽ കു​മ്പ​ള വ​രെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 16 കോ​ടി അ​നു​വ​ദി​ച്ച​പ്പോ​ൾ ച​ട്ട​ഞ്ചാ​ൽ മു​ത​ൽ കാ​ലി​ക്ക​ട​വ് വ​രെ അ​റ്റ​കു​റ്റ​പ്ര​വൃ​ത്തി​ക്ക് 75 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്. കാ​ലി​ക്ക​ട​വ് മു​ത​ൽ നീ​ലേ​ശ്വ​രം വ​രെ ദേ​ശീ​യ​പാ​ത പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​നി​ല​യി​ലാ​ണ്.
ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ ചെ​യ്തി​രു​ന്നി​ല്ല.
ജി​ല്ല​യി​ലെ ദേ​ശീ​യ​പാ​ത പൂ​ർ​ണ​മാ​യും പു​ന​രു​ദ്ധാ​ര​ണം പ്ര​വൃ​ത്തി ചെ​യ്യ​ണ​മെ​ന്നും കാ​ര്യ​ങ്കോ​ട് പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ദേ​ശീ​യ​പാ​ത ചീ​ഫ് എ​ൻ​ജി​നി​യ​ർ​ക്ക് നി​വേ​ദ​ന​വും ന​ൽ​കി​യി​രു​ന്നു.
തീ​ർ​ത്തും ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​നു​ദി​നം അ​പ​ക​ട​ങ്ങ​ള്‍ പെ​രു​കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കു​പ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
കാ​ലി​ക്ക​ട​വി​ലെ​ത്തി​യ സം​ഘ​ത്തി​നു റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ എം​എ​ൽ​എ നേ​രി​ൽ കാ​ണി​ച്ചു.
വി.​വി. ശാ​സ്ത്രി​യോ​ടൊ​പ്പം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ എ​ൽ. അ​മി​ത്ത്, എ​സ്. ധ​ന​പാ​ല​ൻ, ദേ​ശീ​യ​പാ​ത​വി​ഭാ​ഗം ക​ണ്ണൂ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പി. ​ശ​ശി​ധ​ര​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ സി.​ജെ. കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് റോ​ഡു​ക​ൾ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ​ത്.