പടന്നയിൽ നീ​ന്ത​ൽ പ​രി​ശീ​ല​ന​പ​ദ്ധ​തി തു​ട​ങ്ങി
Tuesday, September 10, 2019 1:17 AM IST
പ​ട​ന്ന: റോ​ട്ട​റി ക്ല​ബി​ന്‍റെ​യും കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് അ​ഡ്വ​ഞ്ച​ർ അ​ക്കാ​ദ​മി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കാ​വ് കാ​പ്പു​കു​ള​ത്തി​ൽ ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന സൗ​ജ​ന്യ​നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്ക​മാ​യി. ര​ണ്ടാം ത​വ​ണ​യാ​ണ് റോ​ട്ട​റി നീ​ന്ത​ൽ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
12 വ​യ​സി​നു മു​ക​ളി​ലു​ള്ള 50 പേ​രാ​ണ് മൂ​ന്നു പ​രി​ശീ​ല​ക​രു​ടെ കീ​ഴി​ൽ നീ​ന്ത​ൽ പ​ഠി​ക്കു​ന്ന​ത്. കാ​പ്പു​കു​ള​ത്തി​ന്‍റെ പ​ട​വു​ക​ൾ റോ​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​മ​ന്‍റ് പൂ​ശി ഒ​രു​ക്കി​യി​രു​ന്നു.
പ​ട​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഫൗ​സി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം. ​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. രാ​ജ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം എം. ​ചി​ത്ര, പ​രി​ശീ​ല​ക​ൻ കെ.​വി. പ്ര​ഭാ​ക​ര​ൻ, വി.​വി. ബാ​ബു​രാ​ജ്, ച​ന്ദ്ര​ൻ നാ​ല​പ്പാ​ട​ൻ, വി.​പി.​പി. ഉ​മ്മ​ർ, പി.​വി. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.