ലൈ​ഫ് പ​ദ്ധ​തി​യു​ടെ മാ​ന​ദ​ണ്ഡം പ​രി​ഷ്‌​ക​രി​ക്ക​ണം: മ​ഹി​ള അ​സോ.
Tuesday, September 10, 2019 1:17 AM IST
നീ​ലേ​ശ്വ​രം: ലൈ​ഫ് പ​ദ്ധ​തി​യു​ടെ മാ​ന​ദ​ണ്ഡം ഗ്രാ​മ, ന​ഗ​ര വ്യ​ത്യാ​സ​ത്തി​ന​നു​സ​രി​ച്ചു പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന് അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സ​ർ​ക്കാ​ർ ഗു​ണ​ഭോ​ക്താ​ക്ക​ളെ നി​ശ്ച​യി​ക്കാ​നു​ള്ള പു​തി​യ മാ​ന​ദ​ണ്ഡം വ​ന്ന​തോ​ടെ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ പ​ല​രും ലി​സ്റ്റി​ൽ​പ്പെ​ടാ​തെ സ്ഥി​തി​യാ​ണു​ള്ള​ത്. റേ​ഷ​ൻ കാ​ർ​ഡി​ലി​ല്ലാ​ത്ത​വ​ർ, 25 സെ​ന്‍റി​ൽ കൂ​ടു​ത​ൽ ഭൂ​മി​യു​ള്ള​വ​ർ, ഓ​ടു​മേ​ഞ്ഞ വീ​ടു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ​യു​ള്ള മാ​ന​ദ​ണ്ഡം വ​ച്ച​ത് അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ ലി​സ്റ്റി​ൽ നി​ന്ന് പു​റ​ത്താ​കാ​ൻ കാ​ര​ണ​മാ​യി.
ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്ക് നി​ശ്ചി​ത​വേ​ത​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ജി​ല്ല​യു​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ൽ ക​ശു​വ​ണ്ടി ഫാ​ക്ട​റി സ്ഥാ​പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സ​മാ​പ​ന പൊ​തു​യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​സ​തീ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ. ​പ​ത്മാ​വ​തി, പി.​കെ. ശ്രീ​മ​തി, എ​ൻ. സു​ക​ന്യ, കെ.​എ​സ്. സ​ലീ​ഖ, സ​വി​ത ബീ​ഗം, പി. ​സ​തീ​ദേ​വി, പി. ​ശ്യാ​മ​ള, എം. ​ല​ക്ഷ്മി, എം. ​സു​മ​തി, പി.​സി. സു​ബൈ​ദ, വി. ​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.