പാ​ട്ടി​ലാ​ക്കാം സു​ര​ക്ഷ; സം​ഗീ​ത​യാ​ത്ര നാ​ളെ
Wednesday, September 11, 2019 1:09 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ട്രോ​മാ​കെ​യ​ർ കാ​സ​ർ​ഗോ​ഡും (ട്രാ​ക്ക്) ല​യ​ൺ​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന റോ​ഡ് സു​ര​ക്ഷാ ജീ​വ​ൻ​ര​ക്ഷാ സം​ഗീ​ത​യാ​ത്ര നാ​ളെ ആ​രം​ഭി​ക്കും.
വ​ർ​ധി​ച്ചുവ​രു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ​യും​ പു​തി​യ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വെ​ള്ളി​ക്കോ​ത്ത് വി​ഷ്ണു​ഭ​ട്ടും സം​ഘ​വു​മാ​ണ് സു​ര​ക്ഷാ​ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
രാ​വി​ലെ 9.30ന് ​തൃ​ക്ക​രി​പ്പൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. റോ​ഡ് സു​ര​ക്ഷാ ജീ​വ​ൻ​ര​ക്ഷാ സം​ഗീ​ത​യാ​ത്ര "പാ​ട്ടി​ലാ​ക്കാം സു​ര​ക്ഷ' എ​ന്നാ​ണ് പ​രി​പാ​ടി​യു​ടെ പേ​ര്. പ​ട​ന്ന (11:30), ചെ​റു​വ​ത്തൂ​ർ (1:00), നീ​ലേ​ശ്വ​രം (3:30), കാ​ഞ്ഞ​ങ്ങാ​ട് (5:00) എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി വൈ​കു​ന്നേ​രം ആ​റി​ന് പള്ളി​ക്ക​ര ബീ​ച്ചി​ൽ ആ​ദ്യ​ദി​വ​സം സ​മാ​പി​ക്കും.
13 ന് ​രാ​വി​ലെ ഒ​ന്പ​തി​നു ചെ​ർ​ക്ക​ള, 11 ന് ​ബോ​വി​ക്കാ​നം, ഒ​ന്നി​ന് മു​ള്ളേ​രി​യ, മൂ​ന്നി​ന് ബ​ദി​യ​ഡു​ക്ക, അ​ഞ്ചി​ന് കു​മ്പ​ള എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച് വൈ​കു​ന്നേ​രം ആ​റി​ന് കാ​സ​ർ​ഗോ​ഡ് സ​മാ​പി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ, കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ആ​ർ​ടി​ഒ​മാ​ർ, ഡി​വൈ​എ​സ്പി​മാ​ർ തു​ട​ങ്ങി​യ​വ​ർ വി​വി​ധ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.