കു​ഞ്ഞു​മ​ക്ക​ള്‍​ക്ക് ഓ​ണ​ക്കോ​ടി​യു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Wednesday, September 11, 2019 1:09 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ നൂ​റി​ല​ധി​കം കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഓ​ണ​ക്കോ​ടി വാ​ങ്ങാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്.
ന​ഗ​ര​ത്തി​ലെ വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഓ​ണ​ക്കോ​ടി ഒ​രു​ക്കി​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ളി​ലെ​ത്തി കൈ​മാ​റി​യ ആ​യി​രം രൂ​പ മൂ​ല്യ​മു​ള്ള ടോ​ക്ക​ണു​മാ​യി കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യി​ലെ​ത്തി ഇ​ഷ്ട​പ്പെ​ട്ട വ​സ്ത്രം തെ​ര​ഞ്ഞെ​ടു​ക്കാം.
പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ കു​ഞ്ഞു​ങ്ങ​ളു​ടെ പേ​ര് പ​ര​സ്യ​പ്പെ​ടു​ത്തു​ക​യോ ഫോ​ട്ടോ​യെ​ടു​ക്കു​ക​യോ ചെ​യ്യാ​തെ സ്വ​കാ​ര്യ​ത കാ​ത്തു​സൂ​ക്ഷി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ധീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. മ​ണ്ഡ​ലം പ​രി​ധി​യി​ലെ പ​ത്ത് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഓ​ണ​ക്കോ​ടി വാ​ങ്ങി​ന​ല്‍​കാ​നാ​ണ് തു​ട​ക്ക​ത്തി​ല്‍ ഉ​ദ്ദേശി​ച്ച​ത്.
എ​ന്നാ​ല്‍ പ​ദ്ധ​തി​ക്കാ​യി പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ള്‍ യ​ഥാ​ര്‍​ത്ഥ ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം അ​തി​ലു​മെ​ത്ര​യോ അ​ധി​ക​മാ​ണെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ​യാ​ണ് വി​പു​ലീ​ക​രി​ച്ച​ത്. വ്യാ​പാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​തീ​ക്ഷി​ച്ച​തി​ലു​മ​ധി​കം പി​ന്തു​ണ ല​ഭി​ച്ച​തും തു​ണ​യാ​യെ​ന്ന് നി​ധീ​ഷ് പ​റ​ഞ്ഞു. സ്വ​കാ​ര്യ​ത കാ​ത്തു​സൂ​ക്ഷി​ച്ച് ന​ട​ത്തി​യ കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​നം വി.​ടി. ബ​ല്‍​റാം എം​എ​ല്‍​എ അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​നേ​താ​ക്ക​ളു​ടെ​ പ്ര​ശം​സ നേ​ടി.