സം​സ്കാ​ര​സാ​ഹി​തി ഗു​രു​വ​ന്ദ​നം പു​ര​സ്‌​കാ​രം സ​മ​ർ​പ്പി​ച്ചു
Wednesday, September 11, 2019 1:09 AM IST
ചെ​റു​വ​ത്തൂ​ർ: സം​സ്കാ​ര​സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഗു​രു​വ​ന്ദ​നം പു​ര​സ്കാ​രം പ്ര​മു​ഖ പൂ​ര​ക്ക​ളി ക​ലാ​കാ​ര​ൻ മ​യ്യി​ച്ച പി. ​ഗോ​വി​ന്ദ​ന് സ​മ​ർ​പ്പി​ച്ചു.
മ​യ്യി​ച്ച വ​യ​ൽ​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്കാ​ര​സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ചെ​യ​ർ​മാ​ൻ വി.​വി. പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ൻ പ്ര​ശ​സ്തി​പ​ത്ര​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. സു​ധാ​ക​ര​ൻ ഓ​ണ​പ്പു​ട​വ​യും കൈ​മാ​റി. സം​സ്‍​കാ​ര​സാ​ഹി​തി സം​സ്‌​ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ്കു​മാ​ർ ആ​ദ​ര​ഭാ​ഷ​ണം ന​ട​ത്തി. നി​ല​മ്പൂ​രി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ജി​ല്ലാ ക​മ്മി​റ്റി സ്വ​രൂ​പി​ച്ച ഫ​ണ്ട് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നു ഗാ​ന്ധി​ദ​ർ​ശ​ൻ വ​നി​താ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ ഡോ. ​പി.​വി. പു​ഷ്പ​ജ കൈ​മാ​റി.
ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ഘ​വ​ൻ​ കു​ള​ങ്ങ​ര, ദി​നേ​ശ​ൻ മൂ​ല​ക്ക​ണ്ടം, പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, വി. ​നാ​രാ​യ​ണ​ൻ, വി. ​കൃ​ഷ്ണ​ൻ, എ.​വി. ച​ന്ദ്ര​ൻ , വി.​വി. കൃ​ഷ്ണ​ൻ, കെ.​വി. രാ​ഘ​വ​ൻ, പി​നാ​ൻ നീ​ലേ​ശ്വ​രം, വി. ​ശ​ശി​ധ​ര​ൻ, പി.​വി. ശ​ശി​ധ​ര​ൻ, സു​കു​മാ​ര​ൻ പൂ​ച്ച​ക്കാ​ട്, രാ​ജ​ൻ കെ. ​പൊ​യി​നാ​ച്ചി, സി. ​ശ്യാ​മ​ള, ബാ​ബു മ​ണി​യ​ങ്കാ​നം, ആ​രി​ഫ് മ​ട്ടം​പാ​ടി, രാ​മ​കൃ​ഷ്ണ​ൻ മോ​നാ​ച്ച, ര​വി പി​ലി​ക്കോ​ട്, എം.​പി. ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.