ഉ​ട​മ​യ​റി​യാ​തെ പ​ണം പി​ൻ​വ​ലി​ച്ചു; ബാ​ങ്ക് 13,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കണം
Wednesday, September 11, 2019 1:09 AM IST
കാ​സ​ർ​ഗോ​ഡ്: ഉ​ട​മ അ​റി​യാ​തെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ച്ച​തി​ന് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ താ​യ​ല​ങ്ങാ​ടി ബ്രാ​ഞ്ച് 13,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ഫോ​റം പ്ര​സി​ഡ​ന്‍റ് കെ. ​കൃ​ഷ്ണ​ൻ ഉ​ത്ത​ര​വി​ട്ടു.
മു​ളി​യാ​റി​ലെ അ​ബ്ദു​ൾ റ​ഹ്മാ​ൻ ആ​ലൂ​ർ ഫ​യ​ൽ ചെ​യ്ത കേ​സി​ലാ​ണ് വി​ധി.
അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നു സ​മ്മ​ത​മി​ല്ലാ​തെ ബാ​ങ്ക് അ​ധി​കൃ​ത​ർ 2015 ജൂ​ൺ 30ന് 3480 ​രൂ​പ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തുസം​ബ​ന്ധി​ച്ച് ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​രി​ഹാ​ര​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ഫോ​റ​ത്തെ സ​മീ​പി​ച്ച​ത്. പ​രാ​തി​ക്കാ​ര​നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നു 10,000 രൂ​പ​യും കോ​ട​തി ചെ​ല​വി​ന​ത്തി​ൽ 3000 രൂ​പ​യു​മ​ട​ക്കം 13,000 രൂ​പ ഒ​രു മാ​സ​ത്തി​ന​കം ബാ​ങ്ക് മാ​നേ​ജ​ർ ന​ൽ​ക​ണ​മെ​ന്ന് ത​ർ​ക്ക​പ​രി​ഹാ​ര ഫോ​റം ഉ​ത്ത​ര​വി​ട്ടു.