പാ​ത​യ​ല്ല, പാ​ത​കം
Wednesday, September 11, 2019 1:10 AM IST
ബ​ദി​യ​ഡു​ക്ക: ചെ​ളി​ക്കു​ള​മാ​യ ബ​ദി​യ​ഡു​ക്ക-​ഏ​ത്ത​ടു​ക്ക-കി​ന്നിം​ഗാ​ര്‍ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ജീ​വ​ൻ പ​ണ​യം​വ​ച്ച്. നാ​ട്ടു​കാ​രു​ടേ​യും യാ​ത്ര​ക്കാ​രു​ടേ​യും നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്നു ബ​ദി​യ​ഡു​ക്ക-​ഏ​ത്ത​ടു​ക്ക- കി​ന്നിം​ഗാ​ര്‍ റോ​ഡി​ല്‍ രൂ​പ​പ്പെട്ട പാ​താ​ള​ക്കു​ഴി​ക​ള്‍ അ​ട​യ്ക്കു​ന്ന​തി​ന് പ​ത്തു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഈ ​പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ന്‍ റോ​ഡി​ലു​ണ്ടാ​യി​രു​ന്ന ടാ​ര്‍ നീ​ക്കം ചെ​യ്യു​ക​യും മെ​റ്റ​ല്‍ നി​ര​ത്തി കു​ഴി​ക​ള്‍ അ​ട​യ്ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ല്‍ കു​ഴി​യ​ട​ച്ച് ആ​ഴ്ച​ക​ള്‍ തി​ക​യു​ന്ന​തി​ന് മു​ന്പു​ത​ന്നെ മെ​റ്റ​ലു​ക​ള്‍ അ​പ്പാ​ടെ ഇ​ള​കു​ക​യും ചെ​യ്തു. അ​മി​ത​ഭാ​രം ക​യ​റ്റി ഇ​തു​വ​ഴി ത​ല​ങ്ങും വി​ല​ങ്ങും ഓ​ടു​ന്ന ലോ​റി​ക​ളാ​ണ് റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. നി​ല​വി​ല്‍ റോ​ഡ് ചെ​ളി​ക്കു​ള​മാ​യി മാ​റി​യ​തോ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക​ല്ലാ​തെ ചെ​റുവാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് ചെ​ളി​യ​ഭി​ഷേ​കം വേ​റെ​യും.
ര​ണ്ടു​വ​ര്‍​ഷം മു​ന്പ് ഇ​തേ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി 28 കോ​ടി രൂ​പ കി​ഫ്ബി​യി​ൽ പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച് റോ​ഡി​ന്‍റെ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ടും റോ​ഡി​ന്‍റെ മാ​തൃ​ക​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഭ​ര​ണാ​നു​മ​തിയും സാ​ങ്കേ​തി​ക അ​നു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​യു​മ്പോ​ഴും പ്ര​വൃ​ത്തി തു​ട​ങ്ങ​ണ​മെ​ങ്കി​ല്‍ ഇ​നി​യും ക​ട​മ്പ​ക​ള്‍ ഏ​റെ ക​ട​ക്ക​ണം. ഈ ​റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
ഇ​തും യാ​ത്ര​ക്കാ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്ന് ത​ക​ര്‍​ന്ന റോ​ഡ് അ​റ്റ​കു​റ്റ പ്ര​വൃ​ത്തി ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.