ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ ഒ​ഴി​വ്
Saturday, September 14, 2019 1:04 AM IST
പെ​രി​യ: ​കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ദി​വ​സശ​ന്പ​ള​ത്തി​ന് മൂ​ന്നു ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ ഒ​ഴി​വി​ലേ​ക്ക് ഇ​ന്‍റ​ർ​വ്യു ന​ട​ത്തു​ന്നു. ഏ​തെ​ങ്കി​ലും ഒ​രു ബി​രു​ദ​വും ക​ന്പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​വും (മൈ​ക്രോ​സോ​ഫ്റ്റ് വേ​ഡ്, മൈ​ക്രോ​സോ​ഫ്റ്റ് എ​ക്സ​ൽ, ഡി​ടി​പി) ഉ​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം. താത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 19ന് ​രാ​വി​ലെ 9.30ന് ​രാ​വി​ലെ 11ന് ​പെ​രി​യ തേ​ജ​സ്വ​നി കാ​ന്പ​സി​ലെ സി​സ്റ്റം അ​ന​ലി​സ്റ്റി​ന്‍റെ ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​ര​ണം. ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ​യും സ്കി​ൽ ടെ​സ്റ്റി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. 675 രൂ​പ പ്ര​കാ​രം മാ​സം പ​ര​മാ​വ​ധി 18,900 രൂ​പ റെ​മ്യു​ണ​റേ​ഷ​ൻ ല​ഭി​ക്കും. ഇ​ന്‍റ​ർ​വ്യൂ​വി​ന് വ​രു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ​ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​തി​ന്‍റെ സ്വ​യം​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ കോ​പ്പി​യും കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. നി​യ​മ​നം ര​ണ്ടു മാ​സ​ത്തേ​ക്കാ​യി​രി​ക്കും.