കു​ട​കി​ൽ സ​ഹാ​യ കി​റ്റു​ക​ള്‍ എ​ത്തി​ക്കു​ന്ന​ത് നി​ര്‍​ത്ത​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍
Saturday, September 14, 2019 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ര്‍​ണാ​ട​ക കു​ട​ക് ജി​ല്ല​യി​ലെ നാ​പോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍​പ്പെ​ട്ട പ​റ​ന്പ പ്ര​ദേ​ശ​ത്ത് കാ​വേ​രി പു​ഴ​യു​ടെ ക​ര​യി​ലെ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി കു​ടി​ല്‍ കെ​ട്ടി താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന കി​റ്റു​ക​ള്‍ എ​ത്തി​ക്കു​ന്ന​ത് നി​ര്‍​ത്ത​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഏ​താ​നും പേ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
20 ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​ല്‍ കെ​ട്ടി താ​മ​സി​ക്കു​ന്ന​ത്. ഓ​രോ വ​ര്‍​ഷ​വും മ​ഴ​ക്കാ​ല​ത്ത് പു​ഴ​യു​ടെ തീ​രം മു​ഴു​വ​ന്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങു​മെ​ന്ന് അ​റി​ഞ്ഞി​ട്ടും അ​വ​ര്‍ അ​വി​ടെ ത​ന്നെ താ​മ​സി​ച്ചു വ​രി​ക​യാ​ണ്. ആ ​സ്ഥ​ല​ത്ത് നി​ന്നും മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ നി​ര​വ​ധി ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും മാ​റാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല.
പ്ര​ദേ​ശം വെള്ള​ത്തി​ല്‍ മു​ങ്ങി​യ ഫോ​ട്ടോ​യെ​ടു​ത്ത് വ്യാ​ജ പ്ര​ച​ാര​ണം ന​ട​ത്തി കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് നി​ര​വ​ധി നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും ധ​ന​സ​ഹാ​യ​ങ്ങ​ളും ഓ​രോ കാ​ല​വ​ര്‍​ഷ​ത്തി​ലും എ​ത്തു​ന്ന​തി​നാ​ല്‍ പു​തു​താ​യി ഇ​പ്പോ​ള്‍ 70 കു​ടും​ബ​ങ്ങ​ള്‍​ക്കൂ​ടി കു​ടി​യേ​റി​യി​രി​ക്കു​ക​യാ​ണ്.ഇ​തി​നെ ചി​ല ഏ​ജ​ന്‍റു​മാ​ര്‍ ക​ച്ച​വ​ട​മാ​ക്കി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്. ഇ​തി​ന്‍റെ മ​റ​വി​ല്‍ അ​ഴി​മ​തി​യും ന​ട​ക്കു​ന്നു. ക​ന്ന​ഡ പ​ത്ര​ങ്ങ​ള്‍ ഇ​ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. കൂ​ടു​ത​ലാ​യി സ​ഹാ​യ​ങ്ങ​ള്‍ എ​ത്തു​ന്ന​ത് കേ​ര​ള​ത്തി​ല്‍ നി​ന്നാ​ണ്.
പ്ര​ദേ​ശം താ​മ​സ യോ​ഗ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​വി​ടെ കു​ടി​യേ​റി താ​മ​സി​ക്കു​ന്ന​തി​നാ​ല്‍ വൈ​ദ്യു​തി ക​ണ​ക്‌ഷനോ സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ങ്ങ​ളോ ചെ​യ്തു കൊ​ടു​ക്കു​ക​യി​ല്ല. ഇ​വ​രു​ടെ ഫോ​ട്ടോ എ​ടു​ത്ത് വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് സ​ഹാ​യം ന​ല്‍​ക​രു​തെ​ന്നും ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ക​ള​ങ്ക​മാ​വു​ക​യാ​ണെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പി.​എ.​മു​ഹ​മ്മ​ദ്, കെ.​എ.​ഹാ​രി​സ്, പി.​എ.​ഹാ​ഷിം, എം.​എ​സ്.​ന​യാ​സ്, കെ.​എ. അ​ബ്ദു​ൾ റ​ഹ് മാ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.