കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്നു
Saturday, September 14, 2019 1:04 AM IST
രാ​ജ​പു​രം: മ​ല​യോ​ര​ത്ത് കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ക​ള​വ് പോ​കു​ന്ന​ത് ക​ർ​ഷ​ക​രി​ൽ ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്നു. ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബൂ​രി​ലെ വാ​ഴക്കൃ​ഷി​യി​ട​ങ്ങ​ളി​ൽനി​ന്ന് ക​ള്ള​ന്മാ​ർ നി​ര​വ​ധി വാ​ഴ​ക്കു​ല​ക​ൾ ക​വ​ർ​ന്ന​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ ഭീ​തി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​മാ​യി 250 ൽ ​അ​ധി​കം നേ​ന്ത്ര​വാ​ഴ​യു​ടെ കു​ല​ക​ളാ​ണ് രാ​ത്രി​യി​ൽ മോ​ഷ​ണം പോ​യ​ത്. കു​ടും​ബൂ​രി​ലെ കെ.​കൃ​ഷ്ണ​ന്‍റെയും ബാ​ബു​വി​ന്‍റെയും മാ​ത്രം നൂ​റ്റി എ​ൺ​പ​തി​ല​ധി​കം വാ​ഴ​ക്കു​ല​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. കു​ടും​ബൂ​രി​ലെ റ​ബ​ർ എ​സ്റ്റേ​റ്റി​ൽനി​ന്ന് റ​ബ​ർ ഷീ​റ്റ്, ച​ന്ദ​ന​മ​രം എ​ന്നി​വ​യും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. ഇ​ത്ര​യ​ധി​കം വാ​ഴ​ക്കു​ല​ക​ൾ ഒ​ന്നി​ച്ച് പോ​യ​തോ​ടെ​യാ​ണ് ക​ള​വ് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.​ഇ​തി​നു​മു​മ്പും ഇ​തു​പോ​ലെ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ക​ള​വ് പോ​യി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തി​നെ​തി​രെ ക​ർ​ഷ​ക​ർ രാ​ജ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.