ഒാ​ടാ​ത്ത ബോ​ട്ടു​ക​ളു​മാ​യി കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം
Saturday, September 14, 2019 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്പോ​ൾ ര​ക്ഷി​ക്കേ​ണ്ട കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ കൈ​വ​ശ​മു​ള്ളത് ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത ബോ​ട്ടു​ക​ൾ. നി​ല​വി​ൽ ജി​ല്ല​യി​ലെ​യി​ലെ ബേ​ക്ക​ൽ, ഷി​റി​യ, തൃ​ക്ക​രി​പ്പൂ​ർ എ​ന്നീ കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് ബോ​ട്ടു​ക​ൾ ഉ​ണ്ടെ​ങ്കി​ലും യ​ന്ത്ര​ത്ത​ക​രാ​റു​കാ​ര​ണം അ​വ​യൊ​ന്നും പ്ര​വ​ർ​ത്ത​ന യോ​ഗ്യ​മ​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ ഗോ​വ​ൻ ഷി​പ്പ് യാ​ർ​ഡി​നാ​ണ് റി​പ്പ​യ​റിം​ഗ് ക​രാ​ർ ഉ​ണ്ടാ​യി​രു​ന്ന​ത് എ​ന്നാ​ൽ ഈ​വ​ർ​ഷം തൊ​ട്ട് കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡി​നാ​ണ് സ​ർ​വീ​സ് ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ്പെ​യ​ർ പാ​ർ​ട്ട്സു​ക​ളു​ടെ അ​ഭാ​വം പ​റ​ഞ്ഞ് കൈ​യൊ​ഴി​യു​ക​യാ​ണ് അ​ധി​കൃ​ത​ർ. തോ​ണി മ​റി​ഞ്ഞ് കീ​ഴൂ​ർ ക​ട​പ്പു​റ​ത്തെ മ​ത്സ്യത്തൊ​ഴി​ലാ​ളി ദാ​സ​നെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ബേ​ക്ക​ൽ പു​തി​യ ക​ട​പ്പു​റ​ത്തെ​ത്തി​യ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​ക്കു മു​ന്നി​ൽ പ​രാ​തി​യു​ടെ ഭാ​ണ്ഡ​ക്കെ​ട്ടു​ക​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നി​ര​ത്തി. അ​പ​ക​ടം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ഒ​റ്റ​പ്പെ​ട്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഇ​ത് അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​റി​യി​ച്ചു. മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ൻ പ​ന്താ​ടു​ന്ന അ​ധി​കൃ​ത​രു​ടെ സ​മീ​പ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും അ​റ്റ​കു​റ്റപ്പ​ണി​ക​ൾ ന​ട​ത്തി കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ ബോ​ട്ടു​ക​ൾ ഉ​പ​യോ​ഗ​യു​ക്ത​മാ​ക്ക​ണ​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ഫി​ഷ​റീ​സ് മ​ന്ത്രി​ക്കും ക​ത്ത​യ​ച്ചു. അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ജില്ലാ ക​ള​ക്ട​റോ​ടും ഫി​ഷ​റീ​സ് ഡി​ഡിയോ​ടും എം​പി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ശം​ഭു ബേ​ക്ക​ൽ, കെ​എ​സ്‌യു ​ജി​ല്ല പ്ര​സി​ഡ​ന്‍റ് നോ​യ​ൽ ടോ​മി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.